എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രവും എടത്വ പാലത്തിൽ നടപ്പാതയും നിർമ്മിക്കണം : എടത്വ വികസന സമിതി

For full experience, Download our mobile application:
Get it on Google Play

എടത്വ:അമ്പലപ്പുഴ പൊടിയാടി സംസ്ഥാന പാതയിൽ യാത്രക്കാര്‍ ബസ് കാത്ത് നില്ക്കുന്നത് കട തിണ്ണകളിൽ. പ്രധാന ജംഗ്ഷനുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അടിയന്തിരമായി നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ഉന്നതാധികാര സമിതി യോഗം ആവശ്യപെട്ടു. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, ഷാജി മാധവൻ,ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള , ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ബിനോമോൻ ദേവസ്യ എന്നിവർ പ്രസംഗിച്ചു. 2020 ജനുവരി 15ന് നിർമ്മാണം പൂർത്തികരിച്ചതും 2023 ജനുവരി 24ന് പരിപാലന കാലാവധി അവസാനിച്ചതുമായ ഈ പാതയില്‍ യാത്രക്കാര്‍ വലയുകയാണ്.

70,73,82716 രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൽ പൊടിയാടി ജംഗ്ഷനിലും അമ്പലപ്പുഴ ജംഗ്ഷനിലും നിരവധി യാത്രക്കാരാണ് എടത്വ ഭാഗത്തേക്ക് വരുന്നതിന് ബസ് കാത്ത് നില്ക്കുന്നത്. പൊരി വെയിലത്തും മഴയത്തും യാത്രക്കാര്‍ക്ക് ഏക ആശ്രയം കട തിണ്ണകളാണ്. എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ 18-ാം ലോക്സഭ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ അനുവദിക്കുകയും കേരള റോഡ് ഫണ്ട് ബോർഡ് 29.09.2023 ൽ നിർമ്മാണ ചുമതലയുള്ള ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഡവലപ്പ്മെന്റ് ഓഫിസർക്ക് അനുമതി നല്കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല.

എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപെട്ടും കെഎസ്ആർടിസി എടത്വ ഡിപ്പോയിൽ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ദീർഘ ദൂര സർവീസുകൾ പുനരാരംഭിക്കണമെന്നും, ഗതാഗത കുരുക്ക് നേരിടുന്ന എടത്വ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ നില്പ് സമരങ്ങൾ നടത്തുകയും സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള അധികൃതർക്ക് നിവേദനവും നല്കിയിരുന്നു.

എടത്വ കോളജ് പാലത്തിന് സമാന്തരമായി നിർമ്മിക്കേണ്ട നടപ്പാത അമ്പലപ്പുഴ- തിരുവല്ല പദ്ധതിയുടെ ഫേസ് 3 പ്രവൃത്തിയായി പദ്ധതി നിർവഹിക്കുന്നതിന് അനുമതി ലഭിക്കുന്നതിന് കിഫ്ബി , ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ചീഫ് എന്‍ജിനീയര്‍ ഡിസൈൻ വിഭാഗത്തിൽ നിന്നും ഡിസൈൻ ഡ്റായിങ്ങുകൾ ലഭിക്കുകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കിഫ്ബിയുടെ അനുമതിയും ലഭിച്ചതിന് ശേഷം എടത്വ പാലത്തിന്റെ നടപ്പാലം നിർമ്മിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് കെ ആർ എഫ് ബി പ്രോജക്ട് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ചീഫ് സെക്രട്ടറിക്ക് സമിതി മുൻ പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം നല്‍കിയ നിവേദനത്തിന് മറുപടിയായി പൊതു മരാമത്ത് സി വകുപ്പിൽ നിന്നും ലഭിച്ച കത്തിൽ അറിയിച്ചതായി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള അറിയിച്ചു. അടിയന്തിമായി തുടർ നടപടികൾ സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...