Thursday, April 18, 2024 4:32 pm

മലപ്പുറത്ത് വ്യവസായിയുടെ കൊലപാതകം ; 18 കാരിയായ ഫർഹാനയുടെ സഹോദരൻ പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അട്ടപ്പാടിയിലെ കൊക്കയിലേക്ക് തള്ളിയ സംഭവത്തിൽ തമിഴ്‌നാട്ടിൽ പിടിയിലായ ഫർഹാനയുടെ സഹോദരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഫർഹാനയുടെ സഹോദരൻ ഗഫൂറിനെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്. ഫർഹാനയെ ചൊവ്വാഴ്‌ച മുതൽ കാണാതായിരുന്നു. അതേസമയം, അട്ടപ്പാടി ചുരം ഒന്‍പതാം വളവിന് താഴെ കൊക്കയില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ നിലയിലാണ് ബാഗുകള്‍. ബാഗുകളില്‍ ഒന്ന് പാറക്കൂട്ടത്തിനിടയിലും മറ്റൊന്ന് വെള്ളത്തിലുമാണുള്ളത്. തിരൂര്‍ എഴൂര്‍ മേച്ചേരി വീട്ടില്‍ ബീരാന്റെ മകന്‍ സിദ്ദിഖ് (58) കൊല്ലപ്പെട്ടതായാണ് പോലീസ് കണ്ടെത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ ചെര്‍പ്പുളശ്ശേരി സ്വദേശി ഷിബിലി (22), ഫര്‍ഹാന (18) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Lok Sabha Elections 2024 - Kerala

തിരൂര്‍ സ്വദേശി ഹോട്ടല്‍ ഉടമയായ സിദ്ധിഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊലപാതകം സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. സിദ്ദിഖിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പോലീസ് സംഘം അട്ടപ്പാടി ചുരത്തിൽ പരിശോധനയ്‌ക്കെത്തിയത്. പ്രതികള്‍ ഇന്നലെ മുതല്‍ ഒളിവില്‍ ആയിരുന്നു. ഷിബിലിന് 22 ഉം ഫര്‍ഹാനയ്ക്ക് 18 വയസുമാണ് പ്രായം. സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിലേക്ക് എത്തിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ഷിബിലി ഹോട്ടലില്‍ പണിക്കെത്തിയതെന്ന് ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ സ്വഭാവ ദൂഷ്യം കാരണം പിന്നീട് ഇയാളെ പറഞ്ഞുവിടുകയായിരുന്നു. എന്തിനാണ് ഇവർ സിദ്ധിഖിനെ കൊലപ്പെടുത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോണ്‍ഗ്രസിനെതിരേ മ്ലേച്ഛമായ പരാമര്‍ശം എംവി ഗോവിന്ദന്റെ അറിവോടെ : എംഎം...

0
തിരുവനന്തപുരം : ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ഗാന്ധിജിയെ ആത്മാവിലേക്ക് ആവാഹിക്കുകയും ചെയ്ത...

തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി കളക്ടര്‍

0
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് മദ്യനിരോധന സമയക്രമത്തില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍...

ചതുപ്പുനിലത്തിൽ പൂണ്ടുപോയ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പൂച്ചാക്കല്‍: ആലപ്പുഴയിൽ ചതുപ്പുനിലത്തിൽ പൂണ്ടുപോയ പശുവിനെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം...

കേജ്രിവാൾ മനപ്പൂർവം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തി ആരോഗ്യ പ്രശ്നങ്ങൾ കാണിച്ച് ജാമ്യത്തിന് ശ്രമിക്കുന്നെന്ന്...

0
ന്യൂഡൽഹി :  ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മനപ്പൂർവം മധുരപലഹാരങ്ങൾ കഴിച്ച്...