Tuesday, May 6, 2025 12:30 am

വൈറ്റ് ഹൗസിലെ അത്താഴം; മോദിക്കൊപ്പം ഭക്ഷണത്തിന് യുഎസിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖർ

For full experience, Download our mobile application:
Get it on Google Play

മേരിക്കൻ പ്രസിഡൻറ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച അത്താഴത്തിന് വ്യവസായ പ്രമുഖരുടെ നീണ്ട നിര. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആപ്പിൾ സിഇഒ ടിം കുക്ക്, വ്യവസായി മുകേഷ് അംബാനി തുടങ്ങി പ്രമുഖ കമ്പനി മേധാവിമാരും സിഇഒമാരും അതിഥികളിൽ ഉണ്ടായിരുന്നു. ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, വ്യവസായി ആനന്ദ് മഹീന്ദ്ര, അഡോബ് സിഇഒ ശന്തനു നാരായൺ, പെപ്‌സികോ മുൻ സിഇഒ ഇന്ദ്ര നൂയി, സെറോദ സിഇഒ നിഖിൽ കാമത്ത്, നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടൻറ് ഓഫീസർ ബേല ബജാരിയ തുടങ്ങിയവരും സ്റ്റേറ്റ് ഡിന്നറിൽ പങ്കെടുത്തു.

ആപ്പിൾ സിഇഒ ടിം കുക്കിനൊപ്പം ആപ്പിളിൻെറ പരിസ്ഥിതി, നയം, സാമൂഹിക സംരംഭങ്ങൾ എന്നിവയുടെ വൈസ് പ്രസിഡൻറ് ലിസ ജാക്‌സണും ഉണ്ടായിരുന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്‌ക്കൊപ്പം ഭാര്യ അഞ്ജലി പിച്ചൈയും സ്റ്റേറ്റ് ഡിന്നറിൽ പങ്കെടുത്തു, സാം ആൾട്ട്‌മാനും പങ്കാളി ഒലിവർ മൾഹറിനൊപ്പമാണ് ഡിന്നറിനെത്തിയത്. സത്യ നാദെല്ലയും ഭാര്യ അനു നാദെല്ലയും മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും വൈറ്റ് ഹൗസിലെത്തി.

രാജ്യത്തിൻെറ വികസനത്തിൽ ഇന്ത്യൻ അമേരിക്കക്കാരുടെ പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു.അവർ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിച്ചവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ ഡിന്നറിന് ക്ഷണിച്ച വൈറ്റ് ഹൗസ് അധികൃതരെയും അഭിനന്ദിക്കാൻ പ്രധാനമന്ത്രി മറന്നില്ല. ഹിന്ദിയിലാണ് മോദി സംസാരിച്ചത്. പ്രസംഗം ഇംഗ്ലീഷിലേക്ക് ത‍ർജ്ജമ ചെയ്തിരുന്നു. ഈ നൂറ്റാണ്ടിൽ ലോകം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനും അവസരങ്ങൾ ഉപയോഗപ്പെടുത്താനും ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് മോദിയെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ഭക്ഷണ നിയന്ത്രണങ്ങൾ കാരണം സ്റ്റേറ്റ് ഡിന്നറിൻെറ മെനുവിൽ വെജിറ്റേറിയൻ വിഭവങ്ങളാണ് കൂടുതലും ഉൾപ്പെടുത്തിയിരുന്നത്. ഗ്രിൽ ചെയ്ത കോൺ കേർണൽ സാലഡ്, കൂൺ വിഭവങ്ങൾ, സ്ട്രോബെറി ഷോർട്ട് കേക്ക്, സ്ക്വാഷുകൾ, ടാങ്കി അവോക്കാഡോ സോസ്, എന്നിങ്ങനെ ഒട്ടേറെ വിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വൈറ്റ് ഹൗസിൻെറ സൗത്ത് ലോണിൽ പ്രത്യേകം അലങ്കരിച്ച പവലിയനിൽ യുഎസ് പ്രസിഡൻറ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും നടത്തിയ അത്താഴവിരുന്നിന് 400-ലധികം അതിഥികളെ ആണ് ക്ഷണിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ...

സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് രാജീവ് ചന്ദ്രശേഖർ

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന...

മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ്...