വീണ്ടും ജിയോയുടെ ഫൈവ് ജി തരംഗം, രാജ്യം മുഴുവന്‍ ഈ വര്‍ഷം അവസാനത്തോടെ ഫൈവ് ജി എത്തും

For full experience, Download our mobile application:
Get it on Google Play

റിലയൻസ് ജിയോയ്ക്ക് 2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ലാഭത്തിൽ 12.2 ശതമാനം വർധന. ഏപ്രിൽ- ജൂൺ പാദത്തിൽ 4,863 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.റിലയൻസ് ഇൻഡസ്ട്രീസിൻെറ ടെലികോം വിഭാഗമാണ് ജിയോ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിലയൻസ് ജിയോ 4,335 കോടി രൂപ അറ്റാദായം നേടിയിരുന്നു. ഈ പാദത്തിൽ റിലയൻസ് ജിയോയുടെ മൊത്തം വരുമാനം 24,127 കോടി രൂപയായി ഉയർന്നു.. ഒരു വർഷം മുമ്പ് 21,995 കോടി രൂപയിരുന്നു ഇത്. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2022 ജൂൺ പാദത്തിലെ 21,873 കോടി രൂപയിൽ നിന്ന് 9.9 ശതമാനം വർധിച്ച് 24,042 കോടി രൂപയായി.

ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം 2.8 ശതമാനം വർധിച്ച് 180.5 രൂപയായി ഉയർന്നു. ടെലികോം ഓപ്പറേറ്റർ ഈ പാദത്തിൽ 92 ലക്ഷം വരിക്കാരെ ചേർത്തു, മൊത്തം വരിക്കാരുടെ എണ്ണം 44.8 കോടിയായി. ഈ പാദത്തിൽ പ്രതിമാസ ചെലവ് 1.8 ശതനമാനം കുറഞ്ഞു.ജൂൺ പാദത്തിൽ ജിയോയുടെ ലാഭം 250 ബേസിസ് പോയിൻറുകൾ ഉയർന്നു. കമ്പനിയുടെ ഈ പാദത്തിലെ മൊത്തം ചെലവ് ഒരു 17,594 കോടി രൂപയായി ഉയർന്നു. ഒരു വർഷം മുമ്പത്തെ 16,136 കോടി രൂപയിൽ നിന്നാണ് തുക ഉയർന്നത്. മൊത്തം നെറ്റ്‌വർക്ക് പ്രവർത്തന ചെലവ് ഒരു വർഷം മുമ്പത്തെ 6,842 കോടി രൂപയിൽ നിന്ന് 7,379 കോടി രൂപയായി ഉയർന്നതാണ് ചെലവ് ഉയരാൻ കാരണമായത്. വയർലൈൻ സേവനങ്ങളിലുൾപ്പെടെയുള്ള വരിക്കാരുടെ വളർച്ച ബിസിനസിലെ വരുമാനത്തിലേക്ക് നയിച്ചു. വീഡിയോ ബ്രോഡ്‌കാസ്റ്റ്, ക്ലൗഡ് സൊല്യൂഷനുകൾ എന്നിവ പോലുള്ള പുതിയ സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമിലെ വളർച്ചയും കമ്പനിയുടെ ഏകീകൃത വരുമാന വളർച്ചയ്ക്ക് കാരണമായി.

5ജി വ്യാപിപ്പിക്കും
2023 ഡിസംബറിന് ഇന്ത്യയിൽ ഉടനീളം 5ജി എത്തിക്കൻ ജിയോ ലക്ഷ്യമിടുന്നുണ്ട്. ജിയോ വരും വർഷങ്ങളിൽ കണക്റ്റിവിറ്റിയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കൂടുതൽ വളർച്ചയും വേഗതയും നേടുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഇതേ പാദത്തിൽ റിലയൻസിൻെറ ഡാറ്റാ ഉപയോഗത്തിൽ 28.3 ശതമാനമാണ്. വാർഷിക വളർച്ച 90 ശതമാനം മുൻനിര നഗരങ്ങളിൽ 1.15 ലക്ഷം 5ജി സൈറ്റുകൾ വിന്യസിച്ചിട്ടുണ്ടെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. നെറ്റ്‌വർക്ക് ലഭ്യതയിലും ഉപഭോക്തൃ അനുഭവത്തിലും ജിയോ മുന്നിലാണെന്നും അദ്ദേഹം പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...