ആഡംബര കാർ ഇറക്കുമതിയിൽ 100 കോടിയുടെ വെട്ടിപ്പ് നടത്തിയ വ്യാപാരി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അത്യാഡംബര കാറുകൾ ഇറക്കുമതി നടത്തി നൂറ് കോടിയുടെ കസ്റ്റംസ് നികുതി വെട്ടിപ്പ് നടത്തിയ കാർ ഷോറൂം വ്യാപാരി അറസ്റ്റിൽ. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ വില പകുതിയോളം കുറച്ചു കാണിച്ച് വൻവെട്ടിപ്പ് നടത്തിയ ഹൈദരാബാദ് ആസ്ഥാനമായുള്ള കാർ വ്യാപാരി ബഷാറത് ഖാനെ ഗുജറാത്തിൽവെച്ചാണ് പിടികൂടിയത്. കാറിന്റെ വില കുറച്ചു കാണിക്കാൻ ഇയാൾ വ്യാജരേഖകൾ ഉണ്ടാക്കിയതായി ഡി.ആർഐ(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്‌സ്) വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഇയാൾ വില കൂടിയ കാറുകൾ ഇറക്കുമതി ചെയ്തിരുന്നത്. കാറുകൾ ദുബായ്, ശ്രീലങ്ക വഴിയാണ് എത്തിച്ചിരുന്നത്.

ഇവിടെവെച്ച് ലെഫ്റ്റ് ഹാന്റ് ഡ്രൈവിങ് സിസ്റ്റം മാറ്റി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായി വലതുവശത്തേക്കു മാറ്റിയിരുന്നു. ദുബായിയിൽനിന്നും ശ്രീലങ്കയിൽനിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴാണ് ഇയാൾ വ്യാജരേഖകൾ ഉപയോഗിച്ച് കസ്റ്റംസ് ഡ്യൂട്ടി കുറച്ചിരുന്നത്. ഹമ്മർ ഇവി, കാഡിലാക് എസ്‌കലേഡ്, റോൾസ് റോയ്‌സ്, ലെക്‌സസ്, ലിങ്കൺ നാവിഗേറ്റർ തുടങ്ങിയ മുപ്പതിലധികം ആഡംബര വാഹനങ്ങളാണ് ഇതുവരെ ഇറക്കുതി ചെയ്തിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർ വിൽപ്പനയ്ക്കായി ഇയാൾ ഏജന്റുമാരേയും നിയമിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ ഖാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

0
തൃശ്ശൂർ: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടർ എം.പി. പരമേശ്വരൻ...

എബോള വ്യാപനം : മാസങ്ങൾക്കുമുമ്പേ രോഗവ്യാപനം തുടങ്ങി, തിരിച്ചറിയാൻ വൈകി ; ഡബ്ള്യുഎച്ച്ഒ

0
ആഫ്രിക്ക : രോഗവ്യാപനത്തേക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് മാസങ്ങൾക്കുമുമ്പുതന്നെ ഡി.ആർ.കോംഗോയിൽ എബോള പ‌ടർന്നുതുടങ്ങിയിരുന്നുവെന്ന്...

ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും...

പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണു

0
പാലക്കാട്: പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണത്...