Thursday, July 3, 2025 8:01 am

ക​ട്ട​പ്പ​നയിൽ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി വ്യാ​പാ​രി മ​രി​ച്ച​ സം​ഭ​വം ; നി​ല​ച്ച ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ലെ പി​ഴ​വ് കാ​ര​ണം

For full experience, Download our mobile application:
Get it on Google Play

ക​ട്ട​പ്പ​ന: ലി​ഫ്റ്റി​ൽ കു​ടു​ങ്ങി സ്വ​ർ​ണ​വ്യാ​പാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ, നി​ല​ച്ച ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ലെ പി​ഴ​വാ​ണെ​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ക​ട്ട​പ്പ​ന പ​വി​ത്ര ഗോ​ൾ​ഡ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ സ​ണ്ണി ഫ്രാ​ൻ​സി​സ് (പ​വി​ത്ര സ​ണ്ണി -64 ) ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ലി​ഫ്റ്റ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്‌​പെ​ക്ട​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ടു​ക്കി ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ് ജി​ല്ല ഓ​ഫി​സി​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് പ​രി​ശോ​ധ​നി​ച്ച​ത്. ലി​ഫ്റ്റ് സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ൽ എ​ത്തി​യ സം​ഘം ലി​ഫ്റ്റും ലി​ഫ്റ്റി​ന്‍റെ ക​ൺ​ട്രോ​ൾ യൂ​ണി​റ്റും പ​രി​ശോ​ധി​ച്ചു. തു​ട​ർ​ന്ന് ലി​ഫ്റ്റ് ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ​യും സ്ഥാ​പ​ന​ത്തി​ൽ ഇ​തേ​സ​മ​യ​ത്ത് ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലി​ഫ്റ്റി​ലും ക​ൺ​ട്രോ​ൾ യൂ​ണി​റ്റി​ലും സം​ഘം വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​ദ്യു​തി മു​ട​ങ്ങി​യ സ​മ​യ​ത്ത് ഒ​ന്നാം​നി​ല​ക്കും ത​റ​നി​ര​പ്പി​നും ഇ​ട​യി​ലാ​ണ് ലി​ഫ്റ്റ് നി​ന്ന​ത്. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ ലി​ഫ്റ്റ് ടെ​ക്നീ​ഷ്യ​നെ വി​ഡി​യോ കോ​ളി​ൽ ബ​ന്ധ​പ്പെ​ട്ട ശേ​ഷം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മു​ക​ൾ​നി​ല​യി​ൽ പോ​യി ഇ​ടി​ച്ചു​നി​ന്ന​തെ​ന്നാ​ണ് സം​ഘ​ത്തി​ന് ല​ഭി​ച്ച മൊ​ഴി. പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​പ്പി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ നി​ല​ച്ച ലി​ഫ്റ്റി​ൽ നി​ന്നി​രു​ന്ന സ​ണ്ണി ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ വി​ളി​ച്ച് ലി​ഫ്റ്റ് ക​മ്പ​നി ടെ​ക്‌​നി​ഷ്യ​ന്‍റെ സ​ഹാ​യം തേ​ടാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...

ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

ബിഹാര്‍ തെരഞ്ഞെടുപ്പ് ; വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ വിമര്‍ശിച്ച് ജോണ്‍...

0
ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ പൗരത്വം തെളിയിക്കണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ്...