Monday, April 21, 2025 9:34 am

പ്രവാസി വ്യവസായിയെ കബളിപ്പിച്ച് ദുബായിലെ സ്ഥാപനം തട്ടിയെടുത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

ആലുവ: പ്രവാസി വ്യവസായിയെ കബളിപ്പിച്ച് ദുബായിലെ സ്ഥാപനം തട്ടിയെടുത്തതായി പരാതി. ആലുവ കടുങ്ങല്ലൂർ ആമ്പക്കുടി നീസ് വില്ലയിൽ മുഹമ്മദ് മക്കാരുടെ രണ്ടുകോടി വിലമതിപ്പുള്ള ബിസിനസ് സ്ഥാപനം കബളിപ്പിച്ച് തട്ടിയെടുത്തതെന്നാണ് പരാതിയിൽ പറയുന്നത്. തട്ടിപ്പ് നടന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തനിക്കെതിരെ പെരിന്തൽമണ്ണ പോലീസ് ക്രിമിനൽ കേസെടുത്തപ്പോഴാണ് സത്യങ്ങൾ അറിയുന്നതും താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നതെന്നും പരാതിക്കാരൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ കാര്യവട്ടം പാറയ്ക്കൽ വീട്ടിൽ മുഹമ്മദ് നവാസ്, ആലുവ പേരേക്കാട്ടിൽ പി വിനോദ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. താൻ ചതിക്കപ്പെടുകയായിരുന്നുവെന്നും നവാസും വിനോദും വസ്തുവിന്റെ ഉടമകളുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് വസ്തു തൻ്റെ പേരിലെഴുതിയതെന്ന് പിന്നീടാണ് മനസ്സിലായതെന്നും കാണിച്ചാണ് മുഹമ്മദ് മക്കാർ പരാതി നൽകിയിരിക്കുന്നത്.

ചില ഉദ്യോഗസ്ഥരും ആധാരമെഴുത്തുകാരും കണ്ണികളായിട്ടുള്ള ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും മുഹമ്മദ് മക്കാർ നൽകിയ പരാതിയിലുണ്ട്. മുഹമ്മദ് മക്കാരുടെ ദുബായിലുള്ള കാറ്ററിങ് കമ്പനി വിനോദ് ഇടനിലക്കാരനായി 2015ൽ നവാസ് വിലയ്ക്കുവാങ്ങാനെത്തി. ഇവിടെ നിന്നാണ് തട്ടിപ്പിന്റെ ആരംഭം. ഒരു മില്യൺ ദിർഹത്തിന് കച്ചവടം ഉറപ്പിച്ചു. ശേഷം ഉടനടി ദുബായ് ദിർഹം എടുക്കാൻ തന്റെ പക്കൽ ഇല്ലെന്ന് നവാസ് പരാതിക്കാരനോട് പറഞ്ഞു. പകരം പെരിന്തൽമണ്ണ ടൗണിൽ തന്റെ പേരിലുള്ള രണ്ടര ഏക്കർ പണയപ്പെടുത്തി ലോണെടുത്ത് തരാമെന്നും നവാസ് പരാതിക്കാരനോട് പറഞ്ഞിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒമാനിൽ പ്രവാസികളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം

0
മസ്‌കത്ത് :  പ്രവാസികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഒമാനി പൗരനെ...

ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ 68 ശതമാനം വിമാനങ്ങളും വൈകി

0
ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഞായറാഴ്ച 68 ശതമാനം...

യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച് ചൈന

0
വാഷിങ്ടൺ : യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച്...