കോന്നിയിൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് മതിയായ സുരക്ഷയില്ലാതെ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നഗരത്തിലെ തട്ടുകടകളും പൊരിപ്പ് കടകളും പ്രവർത്തിക്കുന്നത് മതിയായ സുരക്ഷയില്ലാതെ. ഇത്തരത്തിലുള്ള കടകളുടെ പാചക വാതക സിലിണ്ടറുകൾ പലപ്പോഴും അടുപ്പിൽ നിന്നും തീ പടരുന്നവിധത്തിലാണ് കാണുന്നത്. കൂടാതെ വേനൽ ചൂട് കൂടി ആകുമ്പോൾ തീ പിടുത്തതിനുള്ള സാധ്യത വളരെ കൂടുതലാണ്. കോന്നിയിൽ പ്രവർത്തിക്കുന്ന ഇത്തരം കടകൾക്ക് യാതൊരു ലൈസൻസുകളോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ല എന്നതും ശ്രദ്ധേയമാണ്.

വൈകിട്ട് പ്രവർത്തിക്കുന്ന തട്ടുകടകൾ ആണ് ഇതിൽ ഏറെയും. മാത്രമല്ല കോന്നി സെൻട്രൽ ജംഗ്ഷനിൽ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന സ്ഥലങ്ങളിൽ ആണ് ഇത്തരത്തിൽ തട്ടുകടകൾ പ്രവർത്തിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കോന്നി ഗ്രാമ പഞ്ചായത്തും ഇത്തരം കടകൾക്ക് ലൈസൻസ് അനുവദിച്ച് നൽകുന്നതും.

കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയം പല തവണ ചർച്ച ചെയ്യപ്പെട്ടു എങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കോന്നി ടാക്സി സ്റ്റാൻഡ്, കോന്നി സെൻട്രൽ ജംഗ്ഷൻ, മാരൂർ പാലം എന്നിവടങ്ങളിൽ ആണ് കൂടുതലും തട്ടുകടകൾ പ്രവർത്തിക്കുന്നത്. ഇത്തരം കടകൾക്ക് മതിയായ സുരക്ഷ ഒരുക്കുവാൻ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0
കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ...

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

0
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ...

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

0
കൊച്ചി: ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചുണങ്ങംവേലി...

ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം ; നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ

0
കൊച്ചി: അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി...