ചങ്ങരംകുളം : വെറും 5000 രൂപക്ക് തയ്യല്‍ മെഷീന്‍ വാങ്ങുന്നവര്‍ക്ക് മിക്സി ഫ്രീ ആയി നല്‍കും. ചങ്ങരംകുളം ആലംകോട് സ്വദേശികളായ കുടുംബമാണ് കഴിഞ്ഞ ദിവസം ലഭിച്ച തിളക്കമാര്‍ന്ന ഓഫറില്‍ കുടുങ്ങി തയ്യല്‍ മെഷീന് ഓര്‍ഡര്‍ നല്‍കിയത്.
5000 രൂപ നല്‍കിയതോടെ സൗജന്യമായി ലഭിക്കുന്ന മിക്സി കയ്യോടെ ലഭിച്ചു. തയ്യില്‍ മെഷിന്‍ ചങ്ങരംകുളത്തെ സ്ഥാപനത്തില്‍ നിന്നും ഉടനെ എത്തിക്കുമെന്ന മറുപടിയും നല്‍കി. തുടര്‍ന്ന് തട്ടിപ്പുകാരന്‍ പുതിയ തട്ടിപ്പിനായി പുറപ്പെട്ടു. തയ്യില്‍ മെഷിന്‍ കാണാതായതോടെ കുടുംബം ചങ്ങരംകുളത്തെ തയ്യല്‍ മെഷിന്‍ വില്‍ക്കുന്ന സ്ഥാപനം തേടി അലയുകയാണ്. സമാനമായ നിരവധി തട്ടിപ്പുകളാണ് അടുത്ത കാലത്തായി മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.