ബീഹാറില്‍ പാര്‍ട്ടി ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച്‌ പോളിങ് ബൂത്തിനുള്ളില്‍ കയറിയ ബി.ജെ.പി മന്ത്രിയ്‌ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബീഹാറില്‍ പാര്‍ട്ടി ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച്‌ പോളിങ് ബൂത്തിനുള്ളില്‍ കയറിയ ബി.ജെ.പി മന്ത്രിക്കെതിരെ കോസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് തരഞ്ഞെടുപ്പ് കമ്മീഷന്‍. പാര്‍ട്ടി മുതിര്‍ന്ന നേതാവും മന്ത്രിയുമായ പ്രേം കുമാറിനെതിരെയാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രേം കുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗയ ഡി.എമ്മിനോട് ആവശ്യപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രകാരം പോളിങ് ബൂത്തിന് 100 മീറ്റര്‍ അകത്ത് പാര്‍ട്ടി ചിഹ്നമോ പതാകയോ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഈ ചട്ടം മറികടന്നുകൊണ്ടായിരുന്നു ബി.ജെ.പിയുടെ ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച്‌ മന്ത്രി പോളിങ് ബൂത്തിനകത്ത് പ്രവേശിച്ചത്.

നിലവില്‍ എന്‍.ഡി.എ സര്‍ക്കാരിലെ കാര്‍ഷിക-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. ഗയയില്‍ നിന്നും രണ്ടാം തവണയാണ് ഇദ്ദേഹം ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ അഖൗരി ഓങ്കര്‍ നാഥിനെതിരെയാണ് മത്സരിക്കുന്നത്. 2015 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രിയ രഞ്ജനെതിരെ മത്സരിച്ചായിരുന്നു പ്രേംകുമാര്‍ വിജയിച്ചത്.

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആക്ടിലെ സെക്ഷന്‍ 130 പ്രകാരം വോട്ടെടുപ്പ് നടക്കുന്ന ദിവസം പോളിങ് സ്റ്റേഷനില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളോ അടയാളങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്, ചിഹ്നം അല്ലെങ്കില്‍ മുദ്രാവാക്യം അടങ്ങിയ തൊപ്പികള്‍, ഷാള്‍ തുടങ്ങിയവ ധരിക്കാനും പാടില്ല.

ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 1 മണിവരെ 25.3 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധയിടങ്ങളില്‍ വോട്ടിങ് മെഷീന്‍ തകരാറുകാരണം വോട്ടിങ് അനിശ്ചിതമായി നീളുന്നുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...