തിരുവല്ല : കോവിഡ് വ്യാപനം അതിവേഗത്തിലായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും നിരോധനാജ്ഞയും നിലവില്‍ വന്നിരിക്കുന്നതിനാല്‍ ഒക്ടോബര്‍ 31 വരെ മാര്‍ത്തോമ്മാ സഭയുടെ കേരളത്തിലെ ആരാധനാലയങ്ങളില്‍ ഞായറാഴ്ചകളിലെ ശുശ്രൂഷകള്‍ ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന എപ്പിസ്‌ക്കോപ്പല്‍ സിനഡ് തീരുമാനം.
ഈ കാലയളവില്‍ എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതല്‍ ഡോ. ഗീവര്‍ഗിസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലിത്തായുടെ നേതൃത്വത്തില്‍ റാന്നി മാര്‍ത്തോമ്മാ സെന്ററില്‍ കുര്‍ബ്ബാന ശുശ്രൂഷ നടത്തും. ഓണ്‍ലൈനിലൂടെ ഇതിന്റെ തല്‍സമയ സംപ്രേക്ഷേപണവും ഉണ്ടായിരിക്കും. കേരളത്തിന് പുറത്തുള്ള ഇടവകകളില്‍ അതത് സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഭദ്രാസന എപ്പിസ്‌ക്കോപ്പാമാരുമായി ആലോചിച്ച് വേണ്ട ക്രമീകരണം ചെയ്യും.