റാന്നി : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ റാന്നിയില്‍ ആരംഭിച്ച പുതിയ വിപണനശാലയുടെ ഉദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യക്കോസ് അധ്യക്ഷത വഹിച്ചു. ആദ്യ വില്പനയും കഴിഞ്ഞ വര്‍ഷത്തെ ഓണം മേളയില്‍ സമ്മാനാര്‍ഹരായ വ്യക്തികള്‍ക്കുള്ള സ്വര്‍ണ്ണ നാണയ വിതരണവും രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. ചെറുകുളഞ്ഞി ബഥനി ആശ്രം ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കല വി പണിക്കര്‍ ആദ്യ വില്പന ഏറ്റുവാങ്ങി.
റാന്നി പഴവങ്ങാടി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പൊന്നി തോമസ്, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കെ.എസ് പ്രദീപ് കുമാര്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.എന്‍.അജയ കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് കെ.ജി.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ കെ.എസ് പ്രദീപ് കുമാര്‍ സ്വാഗതവും പ്രോജക്ട് ഓഫീസര്‍ ഷാജിജേക്കബ് നന്ദിയും പറഞ്ഞു.