പോപ്പുലർ ഫിനാൻസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം ഒക്ടോബർ ആറിന് ; റിയയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ  പ്രതികളായ റോയി ഡാനിയേൽ , ഭാര്യ പ്രഭ,  മക്കളായ റീനു, റിയ , റീബ എന്നിവരുടെ ജാമ്യാപേക്ഷയിൽ വിശദമായ  വാദം കേൾക്കുന്നതിനായി ഹൈക്കോടതി ഒക്ടോബർ ആറാം തീയതിയിലേക്ക്  കേസ് മാറ്റി  വെച്ചു .

പോപ്പുലര്‍ ഫിനാന്‍സ്  പ്രതികളുടെ ജാമ്യത്തിനായി പ്രതിഭാഗം കോടതിയില്‍  ശക്തമായി വാദിച്ചു. സര്‍ക്കാര്‍ വിശദീകരണം നൽകാൻ  എഡിജിപി നേരിട്ട്  കോടതിയിൽ ഹാജരായിരുന്നു. സർക്കാരിന്റെ  ഭാഗത്ത് നിന്ന് വിശദീകരണത്തിന്  കൂടുതൽ സമയം ആവശ്യമാണെന്ന് എഡിജി കോടതിയെ അറിയിച്ചു . തുടര്‍ന്ന് വിശദമായ വാദം കേൾക്കുന്നതിനായി  കേസ് ആറാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. കേസിലെ മുഖ്യ സൂത്രധാരയെന്നു കരുതുന്ന ഡോക്ടർ റിയയെ ഒക്ടോബർ അഞ്ചു വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് പോപ്പുലർ കേസ് പരിഗണിക്കുന്ന ആലപ്പുഴയിലെ സ്പെഷ്യല്‍  കോടതി ഉത്തരവായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര എംഡിഎംഎ കേസ് : ഒരാൾ കൂടി പിടിയിൽ

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി...

പോലീസ് സംഘടനയിൽ പോര് രൂക്ഷം ; അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധം ; അംഗീകരിക്കില്ലെന്ന് നിലവിലെ...

0
തിരുവനന്തപുരം: പോലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന്...

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...