ന്യുഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83,347 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,085 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു ലക്ഷത്തിനടുത്തായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം.
ആകെ 56,46,011 പേര്‍ രോഗബാധിതരായപ്പോള്‍ 90,020 പേര്‍ മരണമടഞ്ഞു. 9,68,377 പേര്‍ ചികിത്സയിലുണ്ട്. 45,87,614 പേര്‍ രോഗമുക്തരായി. ഇന്നലെ ഒരു ലക്ഷത്തിനു മുകളിലായിരുന്നു രോഗമുക്തി നിരക്ക്. മുന്‍ ദിവസങ്ങളില്‍ ഒരു ലക്ഷത്തിനു അടുത്തെത്തിയിരുന്നു.
പരിശോധനകളിലെ കുറവാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്ന് സൂചനയുണ്ട്. മുന്‍പ് 11 ലക്ഷത്തിനു മേല്‍ പ്രതിദിനം പരിശോധന നടത്തിയ സ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ 9 ലക്ഷത്തിനു മുകളിലാണ് ടെസ്റ്റ്. ഇന്നലെ 9,53,683 സാമ്പിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 6,62,79,462 സാമ്പിള്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.