കടയ്ക്കല്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ കൊണ്ടോടി വലിയവിള പുത്തന്‍ വീട്ടില്‍ ഷമീറി(27)നെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. അസ്വാഭാവിക മരണത്തിന് നേരത്തെ കേസെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം വെളിവായതിനെ തുടര്‍ന്ന് ജില്ല പോലീസ് മേധാവി ഹരിശങ്കറുടെ നിര്‍ദേശാനുസരണം പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. കടയ്ക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പെണ്‍കുട്ടിയുടെ ആത്മഹത്യ പീഡനംമൂലം ; പ്രതിയെ അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment