റാന്നി: അങ്ങാടി പഞ്ചായത്ത് അഞ്ചാം വാർഡ് ഈട്ടിച്ചുവട്ടിൽ ഉപതിരഞ്ഞെടുപ്പിന് എൽഡിഎഫ് സ്ഥാനാർഥി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി.എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കുഞ്ഞു മറിയാമ്മ (കുഞ്ഞു മറിയാമ്മ ടീച്ചർ, ചിറയ്ക്കൽ ) യാണ് അസി.റിട്ടേണിംഗ് ഓഫീസർ സുധാകുമാരിക്ക് നാമനിർദ്ദേശ പത്രിക നൽകിയത്. വാർഡംഗം ആയിരുന്ന കൊച്ചുമോൾ പൂവത്തൂർ അമേരിക്കയിൽ പോയ സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്.
മെയ് 17 ന് എബനേസർ സ്കൂളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ പ്രസാദ്, ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി അഡ്വ. ജേക്കബ് സ്റ്റീഫൻ, വി. ടി അലക്സാണ്ടർ,നിസാം കുട്ടി, എം ആർ വത്സകുമാർ, ജോർജ്ജ് മാത്യു, ഷിബു പുരയ്ക്കൽ, ബിന്ദു റെജി, വിജോയി പുള്ളോലി തുടങ്ങിയ ഇടതു നേതാക്കള്‍ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒപ്പമുണ്ടായിരുന്നു.