ഉപതിരഞ്ഞെടുപ്പ് വിജയം ധിക്കാര രാഷ്ട്രീയത്തിനും വര്‍ഗീയ ഫാസിസത്തിനും എതിരായ വിധിയെഴുത്ത് : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെയും പാലക്കാട് നിയമസഭാ നിയോജകമണ്ഡലത്തിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും ബഹുഭൂരിപക്ഷത്തോടുള്ള തിളക്കമാര്‍ന്ന വിജയവും ചേലക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം വളരെയധികം കുറയ്ക്കാനായതും പിണറായി സര്‍ക്കാരിന്‍റെ ഏകാധിപത്യ, അഴിമതി ഭരണത്തിനും നരേന്ദ്രമോദി സര്‍ക്കാരിന്‍റെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കുമെതിരായ വിധിയെഴുത്താണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രകടനവും, യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി യുമായി ചേര്‍ന്ന് പാലക്കാട് മണ്ഡലത്തില്‍ നടത്തിയ സി.പി.എമ്മിന്‍റെ കുതന്ത്രങ്ങള്‍ക്കും കാലുമാറ്റ രാഷ്ട്രീയത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതീക്ഷയ്ക്കപ്പുറമുള്ള വന്‍ഭൂരിപക്ഷ വിജയമെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാ ഭരണസംവിധാനങ്ങളും ഉപയോഗിച്ച് മന്ത്രിസഭാംഗങ്ങള്‍ എല്ലാവരും തമ്പടിച്ച് വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയിട്ടും ചേലക്കരയില്‍ മുന്‍വര്‍ഷത്തേക്കാളും വളരെയധികം ഭൂരിപക്ഷം കുറയ്ക്കുവാനായത് സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണം മൂലമാണെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘപരിവാറിന്‍റെയും ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിരോധം സൃഷ്ടിക്കുവാന്‍ പ്രിയങ്ക ഗാന്ധിയുടെ ഉജ്ജ്വല വിജയം സഹായിക്കുമെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു.
നഗരം ചുറ്റി നടത്തിയ ആഹ്ലാദപ്രകടനത്തിനുശേഷം ഗാന്ധി സ്ക്വയറില്‍ നടത്തിയ പൊതുയോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ആര്‍.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ്, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, ഡി. ഭാനുദേവന്‍, ഡി.എന്‍ തൃദീപ്, ജി. രഘുനാഥ്, ഹരികുമാര്‍ പൂതങ്കര, സിന്ധു അനില്‍, എലിസബത്ത് അബു, പോഷക സംഘടന ജില്ലാ പ്രസിഡന്‍റുമാരായ രജനി പ്രദീപ്, വിജയ് ഇന്ദുചൂഢന്‍, നഹാസ് പത്തനംതിട്ട, തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ആര്‍. ദേവകുമാര്‍, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, എം.ആര്‍ രമേശ്, ആര്‍.എസ്.പി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം റ്റി.എം. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നേതാക്കളായ അന്‍സര്‍ മുഹമ്മദ്, പി.കെ ഗോപി, എ. ഫറൂക്ക്, ജെയിംസ് കരിക്കാട്, പി.കെ ഇഖ്ബാല്‍, അജിത്ത് മണ്ണില്‍, അബ്ദുള്‍കലാം ആസാദ്, എം.എ. സിദ്ദിഖ്, സി.കെ. അര്‍ജുനന്‍, ബിബിന്‍ ബേബി, സജു ജോര്‍ജ്, പ്രമോദ് താന്നിമൂട്ടില്‍, ജയകൃഷ്ണന്‍, റജി വാര്യാപുരം എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...