കോന്നി : വനിതാ സംവരണ വാർഡുകളായ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷനിലും അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ പുളിഞ്ചാണി വാർഡിലും ഉപതിരഞ്ഞെടുപ്പ് നടന്നു. ബ്ലോക്ക് ഡിവിഷനിൽ 1222 വോട്ടർമാർ ഉള്ളതിൽ 846 പേര് വോട്ട് രേഖപെടുത്തി. അരുവാപ്പുലം പുളിഞ്ചാണി പന്ത്രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ 1200 വോട്ടർമാർ ഉള്ളതിൽ 846 പേർ വോട്ട് രേഖപെടുത്തി. 58.18% വോട്ട് ആണ് നടന്നത്. ഇളകൊള്ളൂർ ഡിവിഷനിലെ ജിജി സജി കൂറുമാറ്റ നിരോധന നിയമ പ്രകാരം ആയോഗ്യയാക്കപെട്ടതാണ് ഇളകൊള്ളൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് കാരണം.
അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗം സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വെച്ചതാണ് ഈ വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കാൻ കാരണം. ഇന്ന് വോട്ടെണ്ണൽ നടക്കും. പ്രമാടം പഞ്ചായത്തിലെ വെട്ടൂർ, ഇളകൊള്ളൂർ, തെങ്ങുംകാവ്, വട്ടക്കാവ്, പൂവൻപാറ വാർഡുകളും കോന്നി പഞ്ചായത്തിലെ മാമ്മൂട്, ചിറ്റൂർ വാർഡുകളും ഉൾപ്പെടുന്നതാണ് ഇളകൊള്ളൂർ ബ്ലോക്ക് ഡിവിഷൻ. ബ്ലോക്ക് പഞ്ചായത്തിൽ ജലജ പ്രകാശ് (എൽ. ഡി. എഫ് ),ജോളി ഡാനിയൽ (യു ഡി എഫ് ),മീന എം നായർ ( എൻ ഡി എ ) എന്നിവർ ആണ് സ്ഥാനാർഥികൾ. അരുവാപ്പുലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ എസ്. മിനി (എൽ ഡി എഫ്), പി മായ (യു ഡി എഫ്),ജയശ്രീ ചന്ദ്രൻ (എൻ ഡി എ )എന്നിവർ ആണ് സ്ഥാനാർഥികൾ.