ഗീതാ ഗോപിക്കെതിരെ ജാതീയ അധിക്ഷേപം ; സിസി മുകുന്ദന്റെ പിഎ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : നാട്ടികയിലെ ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അസ്ഹര്‍ മജീദിനെ പോലീസ് അറസ്റ്റ് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ഗോപിയ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഇയാളു‌ടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗീതാ ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്സാപ്പിലൂടെ അയച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് അസ്ഹര്‍ മജീദിനെ അറസ്റ്റ് ചെയ്തത്. അസ്ഹര്‍ മജീദ് ഗീതാ ഗോപിക്കെതിരെ പുറത്തിറക്കിയ ചോദ്യാവലിയിൽ ജാതീയമായ അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ഗീതാ ഗോപിക്കെതിരെ അസ്ഹര്‍ മജീദ് പുറത്തിറക്കിയ ചോദ്യാവലിയില്‍ ജാതീയ അധിഷേപം ഉണ്ടെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

പട്ടികജാതി – പട്ടിക വര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് ഉച്ചയോടെ ഇരിങ്ങാലക്കുടയിലെ റൂറല്‍ എസ്പി ഓഫീസില്‍ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിഷേപം നടക്കുന്നു എന്ന പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു അസ്ഹര്‍ മജീദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് കൊടുങ്ങല്ലൂരെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. അസര്‍ മജീദിന്‍റെ ഫോണില്‍ നിന്ന് വാട്സാപ്പ് സന്ദേശം പോലീസ് കണ്ടെത്തി. ചേർപ്പ് സ്റ്റേഷനിൽ ജിഡി ചാർജ് അറിയാതെ മൊബൈൽ ഫോൺ കൊണ്ടുപോയ കേസിലും അസർ മജീദിനെ പ്രതിയാക്കിയിരുന്നു. ഈ കളവ് കേസിലും പ്രതി ചേർത്തിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും. അസ്ഹർ മജീദിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ പോലീസ് സ്‌റ്റേഷന് മുമ്പിൽ സി സി മുകുന്ദൻ പ്രതിഷേധം നടത്തുകയാണ്. അറസ്റ്റ് അന്യായമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...