ജസ്‌റ്റിസ്‌ സി കെ അബ്‌ദുൾ റഹീം കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണൽ ചെയർമാൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണൽ ചെയർമാനായി ജസ്‌റ്റിസ്‌ സി കെ അബ്‌ദുൾ റഹീമിനെ നിയമിച്ചു. കേരള ഹൈക്കോടതി റിട്ട. ജഡ്‌ജിയാണ്‌. 1983-ലാണ് അബ്‌ദുൾ റഹീം ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്‌ടീസ് തുടങ്ങിയത്. ഗവ. പ്ലീഡറും സീനിയർ ഗവ. പ്ലീഡറുമായി പ്രവർത്തിച്ചിട്ടുണ്ട്. പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശിയാണ്. സെയിൽസ് ടാക്‌സ് ഡെപ്യൂട്ടി കമീഷണറായിരുന്ന പി കെ ആലിപ്പിള്ളയുടെയും കുഞ്ഞുബീപാത്തുവിന്റെയും മകനാണ്‌.

വെങ്ങോല ശാലേം സ്‌കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കാലടി ശ്രീശങ്കര കോളേജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമൂഹിക – സാംസ്‍കാരിക സംഘടനകളിലും ട്രേഡ് യൂണിയൻ രംഗത്തുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.

ട്രിബ്യൂണലിലെ രണ്ട്‌ ജുഡീഷ്യൽ അംഗങ്ങളുടെ തസ്‌തികയും ഒഴിഞ്ഞുകിടക്കുകയാണ്‌. ഈ ഒഴിവുകൾ നികത്താൻ സർക്കാർ നടപടി തുടങ്ങിയിരുന്നെങ്കിലും ചെയർമാനെ നിയമിക്കാത്തതിനാൽ അംഗങ്ങളുടെ നിയമന നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ കനത്ത മഴ തുടരുന്നു ; ഇന്ന് 10 ജില്ലകളിൽ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ...

എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കണ്ണൂർ: കണ്ണൂർ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം...

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...