‘ജനം ധാർഷ്ട്യത്തിന് മുട്ടൻ പണി നൽകി’; സി ആർ മഹേഷ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജനം ധാർഷ്ട്യത്തിന് മുട്ടൻ പണി നൽകിയിരിക്കുന്നു. അഹങ്കാരത്തിനും ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരായി ജനങ്ങൾ പണി കൊടുത്തുവെന്ന് സി ആർ മഹേഷ്. സമീപകാലത്ത് ഇത്തരത്തിൽ ഒരു തിരിച്ചടി ഒരു സർക്കാറിനും ഉണ്ടായിട്ടില്ലെന്ന് സി ആർ മഹേഷ് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് സി ആർ മഹേഷിന്റെ പ്രതികരണം. നിലവിൽ യു ഡി എഫ് 103 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ ജനങ്ങള്‍ നന്ദി അറിയിച്ചിരിക്കുകയാണ്.

കെപിസിസിയിൽ നടന്ന വാർത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് സതീശൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും വാർത്താസമ്മേളനം നടത്തും. ‘ജനങ്ങളോടുള്ള നന്ദി അറിയിക്കുന്നു. ഫലം വന്നശേഷം വിശദമായി സംസാരിക്കും’– കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആസാധാരണമായി ഒന്നുമില്ല’ ; ഷിന്ദേയുടെ ഓഫീസിൽ ശരദ് പവാർ വിഭാഗത്തിന്റെ യോഗം : വിശദീകരണവുമായി...

0
മുംബൈ : എൻസിപി (ശരദ് പവാർ) അധ്യക്ഷൻ ശരദ് പവാർ ഉപമുഖ്യമന്ത്രി...

ബന്ധം ശക്തമാക്കി മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം ; ഇരുരാജ്യങ്ങളും ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു

0
മെൽബൺ : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ...

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...