സി-വിജില്‍ ആപ്പ് വമ്പൻ ഹിറ്റ് ; ഇതുവരെ 79,000ത്തിലധികം പരാതികൾ ലഭിച്ചു, ഇവയില്‍ 99% എണ്ണവും തീർപ്പാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ചട്ടലംഘനങ്ങൾ അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി-വിജില്‍ ആപ്പ് വൻ ഹിറ്റ്. 2024 പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതുവരെ 79,000ത്തിലധികം പരാതികൾ ലഭിച്ചപ്പോള്‍ ഇവയില്‍ 99% എണ്ണവും തീർപ്പാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 89% പരാതികളും 100 മിനിറ്റിനുള്ളിലാണ് പരിഹരിച്ചത് എന്നതും വളരെ ശ്രദ്ധേയമാണ്. സി-വിജില്‍ ആപ്പ് വഴി ലഭിച്ച 58,500ലധികം പരാതികൾ അനധികൃത ഹോർഡിങ്ങുകൾക്കും ബാനറുകൾക്കുമെതിരെയാണ്. പണം, സമ്മാനങ്ങൾ, മദ്യവിതരണം എന്നിവയുമായി ബന്ധപ്പെട്ട് 1400ലധികം പരാതികൾ ലഭിച്ചു. 2454 പരാതികള്‍ വസ്തുവകകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടതും 535 എണ്ണം തോക്ക് കാട്ടിയതും ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടതുമാണ്.

തോക്ക് കാട്ടിയതിനും ഭീഷണിപ്പെടുത്തിയതിനും ലഭിച്ച 535 പരാതികളിൽ 529 എണ്ണം ഇതിനകം പരിഹരിച്ചു. അനുവദനീയമായ സമയത്തിനപ്പുറം സ്പീക്കറുകൾ ഉപയോഗിച്ചതുൾപ്പെടെയുള്ളവയ്ക്കാണ് 1000 പരാതികൾ ലഭിച്ചിട്ടുണ്ട്. സി-വിജില്‍ ആപ്ലിക്കേഷൻ പൊതു തെരഞ്ഞെടുപ്പ് മേൽനോട്ടത്തിലും പ്രചാരണകോലാഹലങ്ങൾ കുറയ്ക്കുന്നതിലും വലിയ പങ്ക് വഹിക്കുന്നതായാണ് നിഗമനം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും വോട്ടർമാർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങൾ നൽകുന്നത് അറിയിക്കാനും സി-വിജില്‍ ആപ്പ് ഉപയോഗിക്കണമെന്ന് 2024 പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ അഭ്യർഥിക്കുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...