ഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ 7 പേര്‍ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലും ഉച്ചയ്ക്ക് 12 നുള്ള യോഗത്തില്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായി ആംആദ്മി പാര്‍ട്ടിയുടെ പ്രത്യേക യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു.
അതേസമയം ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുകയാണ്. മൗജ്പൂരിലും ബ്രഹ്മപുരിയിലും ഇന്ന് രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. ബ്രഹ്മപുരിയില്‍ പോലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി. പോലീസിന് സ്ഥിതിഗതികള്‍ നേരിടാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചിട്ടില്ല. പോലീസുകാര്‍ എണ്ണത്തില്‍ കുറവുമാണ്. കലാപകാരികളെ നിയന്ത്രിക്കാന്‍ അതിര്‍ത്തികള്‍ അടയ്ക്കണമെന്ന് കേജ്‌രിവാള്‍ പറഞ്ഞു.