ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗസ്സ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗസ്സയിലെ റഫ, അൽഷകൂഷ് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ കനത്ത ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യ ഗസ്സയിൽ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണം വാങ്ങാനെത്തിയ ആറ് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ഖിദ്മത്തുൽ മഗാസി ഫുട്‌ബോൾ ക്ലബ്ബിന്റെ കളിക്കാരനായ മുഹന്നദ് അൽ-ലയ്യ നേരത്തെ നടന്ന ഒരു ആക്രമണത്തിൽ പരിക്കേറ്റ് മഗാസി അഭയാർഥി ക്യാമ്പിലെ വീട്ടിൽ കഴിയുമ്പോഴാണ് മരിച്ചത്. ഗസ്സ നഗരത്തിലെ അപ്പാർട്ട്‌മെന്റിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് സിവിലിയൻമാർ കൊല്ലപ്പെട്ടു.

സയ്തൂൻ, തുഫ മേഖലയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും കുട്ടികൾ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ ഗസ്സയിൽ ജബാലിയ അഭയാർഥി ക്യാമ്പിലെ ഹലാവ റൗണ്ട് എബൗട്ടിന് സമീപമുള്ള ഒരു പ്രദേശത്ത് ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്വകാര്യ യുഎസ് സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥർ ഭക്ഷണത്തിനായി വരിനിൽക്കുന്ന ഫലസ്തീനികൾക്ക് നേരെ വെടിവെച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. രണ്ട് യുഎസ് കോൺട്രാക്ടർമാർ നൽകിയ മൊഴികളുടെയും തങ്ങൾക്ക് ലഭിച്ച വീഡിയോകളുടെയും അടിസ്ഥാനത്തിൽ എപി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...

മദ്യപാനത്തിനിടെ തർക്കം ; യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോണിൽ വിളിച്ച് പോലീസിനെ അറിയിച്ച് പ്രതി

0
കൊല്ലം : കൊട്ടാരക്കര മൂഴിക്കോടിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. നെല്ലിവിളഭാഗം സ്വദേശി ആദർശ്...