ദില്ലി: ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പ് വീണ്ടുമൊരു വെടിവെപ്പ്. ദില്ലിയിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെയാണ് അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തത്. ജസോള റെഡ് ലൈറ്റിന് സമീപമാണ് വെടിവയ്പ്പ് നടന്നത്. വൈകിട്ട് 4:53 ഓടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവച്ച ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം വെടിവെച്ച ആള്‍ പിടിയിലാകുന്നതിന് മുമ്പ് പറഞ്ഞത് ‘ഇസ് ദേശ് മേ കിസി കി നഹിന്‍ ചാലേഗി, സര്‍ഫ് ഹിന്ദുന്‍ കി ചാലേഗി.’ (ഈ രാജ്യത്ത് ഹിന്ദുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവരുടെ അഭിപ്രായം പറയാനാവില്ല) എന്നാണെന്ന് ഇന്ത്യാ ടുഡേ ടിവി റിപ്പോര്‍ട്ടര്‍ മിലന്‍ ശര്‍മ ട്വീറ്റ് ചെയ്തു.
ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ വെടിവെയ്പ്പ് ; വെടിവച്ച ആളെ പോലീസ് അറസ്റ്റുചെയ്തു
RECENT NEWS
Advertisment