ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെ വെടിവെയ്പ്പ് ; വെടിവച്ച ആളെ പോലീസ് അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി:  ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പ് വീണ്ടുമൊരു വെടിവെപ്പ്.     ദില്ലിയിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് നേരെയാണ് അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തത്. ജസോള റെഡ് ലൈറ്റിന് സമീപമാണ് വെടിവയ്പ്പ് നടന്നത്. വൈകിട്ട് 4:53 ഓടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവച്ച ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം വെടിവെച്ച ആള്‍ പിടിയിലാകുന്നതിന് മുമ്പ് പറഞ്ഞത് ‘ഇസ് ദേശ് മേ കിസി കി നഹിന്‍ ചാലേഗി, സര്‍ഫ് ഹിന്ദുന്‍ കി ചാലേഗി.’ (ഈ രാജ്യത്ത് ഹിന്ദുക്കള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അവരുടെ അഭിപ്രായം പറയാനാവില്ല) എന്നാണെന്ന് ഇന്ത്യാ ടുഡേ ടിവി റിപ്പോര്‍ട്ടര്‍ മിലന്‍ ശര്‍മ ട്വീറ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...