തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിലും ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധം. മുസ്ലീം യൂത്ത് ലീഗാണ് ഷഹീന്‍ ബാഗ് മാതൃകയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് കടപ്പുറത്താണ് അനിശ്ചിതകാല സമരം തുടങ്ങിയത്. വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയാണ് പ്രതിഷേധം. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടിക്കെതിരെ നൂറ് കണക്കിന് അമ്മമാരും സ്ത്രീകളും പങ്കെടുക്കുന്ന സമരത്തിലൂടെയാണ് തെക്ക് കിഴക്കന്‍ ദില്ലിയിലെ ഷഹീന്‍ ബാഗ് ശ്രദ്ധ നേടിയത്. സാമുദായിക വേര്‍തിരിവില്ലാതെ 24 മണിക്കൂറും നടത്തുന്ന പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ സ്ത്രീകളാണ്. കുട്ടികളുള്‍പ്പെടെയുള്ളവരും ഇവര്‍ക്കൊപ്പമുണ്ട്. ഇന്ത്യ നമ്മുടേത് കൂടിയാണ് എന്ന മുദ്രാവാക്യമാണ് ദേശീയ പതാക ഉയര്‍ത്തി ഏക സ്വരത്തില്‍ ഇവര്‍ വിളിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിലും ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധം
RECENT NEWS
Advertisment