പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിലും ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിലും ഷഹീന്‍ ബാഗ് മോഡല്‍ പ്രതിഷേധം. മുസ്ലീം യൂത്ത് ലീഗാണ് ഷഹീന്‍ ബാഗ് മാതൃകയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് കടപ്പുറത്താണ് അനിശ്ചിതകാല സമരം തുടങ്ങിയത്. വൈകീട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയാണ് പ്രതിഷേധം. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പോലീസ് നടപടിക്കെതിരെ നൂറ് കണക്കിന് അമ്മമാരും സ്ത്രീകളും പങ്കെടുക്കുന്ന സമരത്തിലൂടെയാണ് തെക്ക് കിഴക്കന്‍ ദില്ലിയിലെ ഷഹീന്‍ ബാഗ് ശ്രദ്ധ നേടിയത്. സാമുദായിക വേര്‍തിരിവില്ലാതെ 24 മണിക്കൂറും നടത്തുന്ന പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ സ്ത്രീകളാണ്. കുട്ടികളുള്‍പ്പെടെയുള്ളവരും ഇവര്‍ക്കൊപ്പമുണ്ട്. ഇന്ത്യ നമ്മുടേത് കൂടിയാണ് എന്ന മുദ്രാവാക്യമാണ് ദേശീയ പതാക ഉയര്‍ത്തി ഏക സ്വരത്തില്‍ ഇവര്‍ വിളിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...