വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ മന്ത്രിസഭ അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ മന്ത്രിസഭ അനുമതി. വായ്പയായി ലഭിക്കുന്ന പണം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ. നേരത്തെ വ്യവസ്ഥയ്ക്കെതിരെ സംസ്ഥാന സർക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. 818.80-കോടി രൂപയാണ് വയബിലിറ്റി ഗ്യാപ് ഫണ്ട്. 2034 മുതൽ തുറമുഖത്തിന്റെ ലാഭം സംസ്ഥാനത്തിന് കിട്ടി തുടങ്ങുന്ന സമയം മുതൽ അതിന്റെ 20 ശതമാനം കേന്ദ്രത്തിൽ അടയ്ക്കണം എന്നാണ് നിബന്ധന. ഏകദേശം പതിനായിരം കോടിയോളം രൂപ 818 കോടി രൂപയ്ക്ക് പകരമായി സർക്കാർ അടയ്ക്കേണ്ടിവരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരിച്ചടവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. ബദൽ വഴി പ്രതിസന്ധിയെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് മന്ത്രിസഭാ യോ​ഗത്തിൽ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയത്. 20 ശതമാനം തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ. കാര്യങ്ങൾ കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ സംസ്ഥാനം ഇനിയും ശ്രമിക്കും. പദ്ധതി പൂർണമായി പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചടവ് തുടങ്ങേണ്ടത്. തിരിച്ചടവ് വരുമ്പോൾ സംസ്ഥാനത്തിന് വലിയ ബാധ്യതയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്ര വ്യവസ്ഥ അംഗീകരിക്കാനാണ് മന്ത്രിസഭയോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.

തുക തിരിച്ചടക്കുക എന്നത് സംസ്ഥാന സർക്കാരിന് വെല്ലുവിളി ഉയർത്തുന്നതാണ്. മറ്റ് മാർ​ഗങ്ങളില്ലാത്തതിനാലാണ് മന്ത്രിസഭാ യോ​ഗത്തിൽ‌ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാൻ തീരത്തെ എണ്ണച്ചോർച്ച കരയിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക്...

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർ‍ഡ്...

0
കൊച്ചി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ...

പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ...

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത 2 പേർ പിടിയിൽ

0
തൃശൂര്‍: സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും...