കോഴഞ്ചേരി : കോഴഞ്ചേരി നഗരത്തിലെങ്ങും കേബിള്‍ തലങ്ങും വിലങ്ങും വലിച്ചിരിക്കുക്കുന്നു. ഇതില്‍ ഉപയോഗിക്കുന്നതും പ്രാബല്യത്തില്‍ ഇല്ലാത്തതുമായ നിരവധി എണ്ണമാണുള്ളത്. വൈദ്യുതി, ടെലഫോണ്‍ പോസ്‌റ്റുകള്‍ എന്നിവയ്‌ക്ക് പുറമേ സ്വകാര്യ ആവശ്യത്തിനും പോസ്‌റ്റുകള്‍ സ്ഥാപിച്ച് കേബിള്‍ വലിച്ചിട്ടുണ്ട്. ടെലിഫോണ്‍ പോസ്‌റ്റുകള്‍ ഉപയോഗിച്ച് ഇപ്പോള്‍ കണക്ഷനുകള്‍ നല്‌കുന്നില്ലെങ്കിലും പഴയവ പലയിടത്തും അതേപടി തുടരുകയാണ്. പൊട്ടി റോഡിലേക്ക് വീഴുന്ന കേബിളുകള്‍ യാത്രക്കാര്‍ വശങ്ങളിലേക്ക് മാറ്റിയിടാറുണ്ട്.
എന്നാല്‍ അടുത്തൊരു വാഹനം വരുമ്പോള്‍ ഇത് വീണ്ടും റോഡിലേക്ക് തിരികെ എത്തുന്നു. ഇതില്‍ കുരുങ്ങി കാല്‍നട യാത്രികരും ഇരുചക്ര വാഹനക്കാര്‍ക്കും അപകടം പതിവുമാണ്. കോഴഞ്ചേരിയിലെ പ്രധാന റോഡുകളില്‍ എല്ലാം ഇത്തരത്തില്‍ നിരവധി കേബിളുകള്‍ പൊട്ടി കിടക്കുന്നുണ്ട്. കോഴഞ്ചേരി ചന്ത റോഡില്‍ കേബിള്‍ വഴിയില്‍ കിടക്കുന്നുണ്ട്. അടുത്തിടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടത്തിയ പണികള്‍ക്കിടയിലും കേബിളുകള്‍ പൊട്ടിയിരുന്നു. ഇതെല്ലാം ഇപ്പോള്‍ അപകടാവസ്‌ഥയിലാണ് കേബിള്‍ താഴ്‌ന്ന് കിടക്കുന്നത് മൂലം ബസ്‌ബേയിലേക്ക് പ്രവേശനവും തടസമാകുന്നുണ്ട്.