റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിന് സമീപത്തെ വളവിൽ കുരുക്കുമായി കേബിൾ വള്ളികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന പാതയിൽ റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിന് സമീപത്തെ വളവിൽ കുരുക്കുമായി കേബിൾ വള്ളികൾ. നിരന്തരം ഡീസൽ റോഡിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്ന കൊടും വളവിലാണ് കേബിൾ വള്ളികൾ കൂടി കാൽനടയാത്രികർക്കും ഇരുചക്രവാഹന യാത്രക്കാർക്കും കുരുക്കാകുന്നത്. സംസ്ഥാന പാത നവീകരണത്തിനു ശേഷം തോട്ടമണ്ണിലെ വലിയ വളവിൽ ബസുകളിലെ ഡീസൽ ചോർന്ന് റോഡിൽ ഒഴുകുന്നതിനെ തുടർന്ന് നിരവധി ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെട്ട സ്ഥലത്താണ് കേബിള്‍ വള്ളികൾ വൈദ്യുത തൂണുകളിൽ നിന്നും അഴിഞ്ഞ് റോഡിൻ്റെ ഇടതുഭാഗത്ത് അപകടകരമാകും വിധം കിടക്കുന്നത്.

കഴിഞ്ഞ ഒരു മാസക്കാലമായി ഈ കേബിൾ വള്ളികൾ അഴിഞ്ഞ് റോഡിൻ്റെ വശങ്ങളിൽ കിടന്നിട്ട് പരിഹരിക്കാൻ അധികൃതര്‍ തയ്യാറാകുന്നില്ല. കേബിളിന്‍റെ ഉടമസ്ഥരും വൈദ്ധ്യുത വകുപ്പും കാണാത്തതു പോലെ നടക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടം ഉണ്ടാകുന്നതുവരെ കാത്തിരിക്കാനാണോ അധികൃതരുടെ നീക്കമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഈ അപകട സാധ്യത ഉള്ള വളവിൽ വലിയ വാഹനങ്ങൾ രണ്ടു ദിശകളിൽ നിന്നും യാദൃശ്ചികമായി എത്തിയാൽ അക്കൂട്ടത്തിൽ ഇരുചക്രവാഹനക്കാരൻ പെട്ടു പോയാൽ അപകടം നിശ്ചയമാണെന്നാണ് പരിസരത്തെ വ്യാപാരികൾ പറയുന്നുന്നത്. ആഴ്ചകളായി അഴിഞ്ഞു തൂങ്ങിയ കേബിൾ വള്ളികൾ യാത്രക്കാർ നടപ്പാതയുടെ സംരക്ഷണ വേലിയിൽ കുറച്ചു ഭാഗം കെട്ടി നിർത്തിയിക്കുകയാണ്. ഇതിന് അടിയന്തിര പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...