ചെ​റൂ​രി​ല്‍ ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ കൂ​ട് സ്ഥാ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

മാ​ന​ന്ത​വാ​ടി : ര​ണ്ടാ​ഴ്‌​ച​ത്തെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്കു​ശേ​ഷം ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ കൂ​ട് സ്ഥാ​പി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ചെ​റൂ​രി​ല്‍ എ​ട​പ്പ​റ പൗ​ലോ​സി​ന്‍റെ തോ​ട്ട​ത്തി​ലാ​ണ് സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ ഡോ.അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ട് സ്ഥാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ക​ടു​വ തൊ​ഴു​ത്തി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ മു​ണ്ട​ക്ക​ല്‍ ജോ​ണി​ന്‍റെ പ​ശു​ക്കി​ടാ​വി​ന്‍റെ ശ​രീ​രാ​വ​ശി​ഷ്​​ട​ങ്ങ​ളും കൂ​ട്ടി​ല്‍ ഇ​ര​യാ​യി വെ​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പത​ര​യോ​ടെ ചെ​റൂ​രി​ല്‍ റോ​ഡ​രി​കി​ലെ തോ​ട്ട​ത്തി​ലൂ​ടെ ക​ടു​വ ന​ട​ന്നു​നീ​ങ്ങു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ നേ​രി​ല്‍ ക​ണ്ടി​രു​ന്നു. തു​ട​ര്‍​ന്ന് സ​ബ്​ ക​ല​ക്​​ട​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ചെ​റൂ​ര്‍, കു​റു​വ, കാ​ട​ന്‍​കൊ​ല്ലി, കു​റു​ക്ക​ന്‍​മൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​രോ​ധ​നാ​ജ്​​ഞ പ്ര​ഖ്യാ​പി​ച്ചു. ക​ടു​വ​യെ നേ​രി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ഡോ.​അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ മ​യ​ക്കു​വെ​ടി​വെ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

എം.​എ​ല്‍.​എ​മാ​രാ​യ ഒ.​ആ​ര്‍ കേ​ളു, ഐ.​സി ബാ​ല​കൃ​ഷ്ണ​ന്‍, സ​ബ്​ ക​ല​ക്ട​ര്‍ ആ​ര്‍.ശ്രീ​ല​ക്ഷ്മി, ത​ഹ​സി​ല്‍​ദാ​ര്‍ ജോ​സ് ചി​റ്റി​ല​പ്പി​ള്ളി, ഡി.​എ​ഫ്.​ഒ​ മാ​രാ​യ ര​മേ​ഷ് ബി​ഷ്ണോ​യ്, എ.​ഷ​ജ്ന, ഹ​രി​ലാ​ല്‍, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​വി.​എ​സ് മൂ​സ, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മാ​ന​ന്ത​വാ​ടി ഡി.​വൈ.​എ​സ്.​പി പി.ച​ന്ദ്ര​ന്‍, സി.​ഐ എം.​എം അ​ബ്​​ദു​ല്‍ ക​രീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലെ എ​സ്.​എ​ച്ച്‌.​ഒ ​മാ​രും എ​സ്.​ഐ​ മാ​രു​മു​ള്‍​പ്പെ​ടെ നി​ര​വ​ധി പോലീ​സു​കാ​രും ക്ര​മ​സ​മാ​ധാ​ന പാ​ല​ത്തി​നാ​യി എ​ത്തി​യി​രു​ന്നു. രാ​ത്രി​യോ​ടെ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് വാ​ഹ​ന​ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...