Thursday, April 10, 2025 2:18 pm

ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കി കോവിഡ്‌ പരിശോധന ഫലങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ്  സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. ഇതില്‍ ആറു പേരുടെ അന്തിമ ഫലം നെഗറ്റീവ് ആയി വീടുകളിലേക്കയച്ചു.

വടകര എടച്ചേരി സ്വദേശിയായ 67 കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ മക്കള്‍ രണ്ടുപേരും മാര്‍ച്ച്‌ 18 ന് ദുബായില്‍ നിന്ന് വരികയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. ഏപ്രില്‍ രണ്ടിന് അയച്ച ഇയാളുടെ സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്ന് ഏപ്രില്‍10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം അയച്ച സാമ്പിളാണ് ഇന്ന് പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന്റെ രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കൂടുതല്‍ ജാഗ്രതയിലാണ്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ കുടുംബാംഗങ്ങളെ കൂടി പരിശോധനകള്‍ക്കായി ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജില്ലയില്‍ എട്ടു പേരാണ് ഇപ്പോള്‍ രോഗബാധിതരായി ചികിത്സയിലുള്ളത്.

മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള രണ്ട് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് രോഗം ഭേദമായി. ഒരു കണ്ണൂര്‍ സ്വദേശി ചികിത്സയിലുണ്ട്. ജില്ലയില്‍ ഇന്ന് 437 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 5286 ആയി. നിലവില്‍ ആകെ 17,387 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 4 പേര്‍ ഉള്‍പ്പെടെ 23 പേര്‍ ആണ് ആശുപത്രി നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലായിരുന്ന 11 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 21 സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 484 സ്രവ സാംപിളുകള്‍ അയച്ചതില്‍ 460 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 444 എണ്ണം നെഗറ്റീവ് ആണ്. 24 പേരുടെ ഫലം ലഭിക്കാനുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേനൽതുമ്പി കലാജാഥ ജില്ലാ പരിശീലന ക്യാമ്പ് വെച്ചൂച്ചിറ പെരുന്തേനരുവിയിൽ ആരംഭിച്ചു

0
റാന്നി : വേനൽതുമ്പി കലാജാഥ ജില്ലാ പരിശീലന ക്യാമ്പ് വെച്ചൂച്ചിറ...

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

0
കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് ആവർത്തിച്ച് കേന്ദ്രം ഹൈക്കോടതിയിൽ....

ഉത്തർപ്രദേശിൽ മൂന്നുകുട്ടികളുടെ അമ്മ 12-ാം ക്ലാസുകാരനെ വിവാഹം കഴിച്ചു ; യുവതിയുടെ മൂന്നാംവിവാഹം

0
ലഖ്‌നൗ: മൂന്നുപെൺകുട്ടികളുടെ അമ്മയായ യുവതി 12-ാംക്ലാസ് വിദ്യാർത്ഥിയെ വിവാഹം കഴിച്ചു. ഉത്തർപ്രദേശിലെ...

എഴുമറ്റൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് സംരക്ഷണമില്ലാതെ നശിക്കുന്നു

0
എഴുമറ്റൂർ : സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് സംരക്ഷണമില്ലാതെ നശിക്കുന്നു....