തിരുവനന്തപുരം : കോവിഡില്‍ കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍. രാത്രി കര്‍ഫ്യൂ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിര്‍ദേശം. പ്രൈമറി സ്‌കൂളുകള്‍ തുറക്കാമെന്നും ആരോഗ്യവിദഗ്ധരുടെ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു.
രാത്രി കര്‍ഫ്യൂ യുക്തിസഹമല്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. വാക്‌സിനേഷന്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതിനാല്‍ ഇപ്പോഴത്തെ വ്യാപനം വേഗത്തില്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.