കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ ഇളവ്. കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാക്കളില്‍ ഒരാളോടൊപ്പം എത്തി പരീക്ഷ എഴുതാം. മൂന്നു ദിവസത്തിലധികം കര്‍ണാടകയില്‍ തങ്ങാന്‍ പാടില്ല എന്നതടക്കം നിബന്ധനകള്‍ പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഈ മാസം നടക്കാനിരിക്കുന്ന വിവിധ പരീക്ഷകള്‍ കണക്കിലെടുത്താണ് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന നിബന്ധനയില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് ഇളവ് നല്‍കുന്നത്. അതേസമയം കര്‍ണാടകയില്‍ സ്ഥിരം വിദ്യാര്‍ത്ഥികള്‍ ആയവര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ ഇളവില്ല. ഇവര്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം.

ഏഴാം ദിവസം വിദ്യാര്‍ത്ഥികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ കോളേജില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. ഇതേ നിബന്ധനകള്‍ തന്നെയാണ് കര്‍ണാടകയില്‍ ജോലിക്കെത്തുന്നവരുടെ കാര്യത്തിലും ഉള്ളത്. കേരളത്തില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്കായി കമ്പിനികള്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഒരുക്കണം.

കേരളത്തില്‍ നിന്ന് മൂന്നു ദിവസം വരെ നീളുന്ന ഹ്രസ്വ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വോറന്റൈന്‍ വേണ്ട. മരണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ഇളവുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, കര്‍ണാടക വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍, രണ്ടു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവരെയും പുതിയ ഉത്തരവ് പ്രകാരം നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....