കൊവിഡ് പരിശോധന ; വീ‍ഴ്ച വരുത്തുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ കര്‍ശന നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം ജില്ലയില്‍ കൊവിഡ് പരിശോധനയ്ക്കായി എത്തുന്ന എല്ലാ വ്യക്തികളുടെയും കൃത്യമായ വിവരങ്ങള്‍ എല്‍ഡിഎംഎസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയെന്ന് ബന്ധപ്പെട്ട ലാബുകള്‍ ഉറപ്പാക്കണമെന്നും വീഴ്‌ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കണമെന്നും കളക്‌ടര്‍ ജാഫര്‍ മാലിക്.

പരിശോധനക്ക് എത്തുന്നവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധി, വാര്‍ഡ് / ഡിവിഷന്‍ നമ്പര്‍ ഉള്‍പ്പെടെ കൃത്യമായി രേഖപ്പെടുത്തണം. കോവിഡ് പരിശോധനയ്ക്കായി എത്തുന്നവരുടെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നത് വിവിധ പ്രദേശങ്ങളില്‍ ജനസംഖ്യാ ആനുപാതിക പ്രതിവാര രോഗനിരക്ക് കണക്കാക്കുന്നതില്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നു.

മുന്നറിയിപ്പ് നല്‍കിയിട്ടും പരിശോധനയ്ക്കായി എത്തുന്ന വ്യക്തികളുടെ മൊബൈല്‍ നമ്പര്‍ വിവിധ ലാബുകള്‍ തെറ്റായി രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ഇത് കോവിഡ് രോഗബാധിതരായ വ്യക്തികളെ ബന്ധപ്പെടുന്നതിനും തുടര്‍ അന്വേഷണം നടത്തുന്നതിനും തടസ്സം സൃഷ്‌ടിക്കുന്നതിനാല്‍ ഇത്തരം ലാബുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കളക്‌ടര്‍ അറിയിച്ചു.

കൊവിഡ് പരിശോധനയ്ക്ക് മുന്‍പായി എല്ലാ വ്യക്തികളില്‍ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങേണ്ടതാണ്. ഒരിക്കല്‍ കോവിഡ് രോഗസ്ഥിരീകരണം നടത്തിയ വ്യക്തികളെ രണ്ടു മാസത്തിനിടയില്‍ പിന്നീട് പരിശോധനയ്ക്ക് വിധേയമാക്കരുത്. പേഷ്യന്റ് ക്യാറ്റഗറി ലാബുകള്‍ കൃത്യമായി രേഖപ്പെടുത്തണം.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ കൊവിഡ് പരിശോധന ഫലങ്ങളും 12 മണിക്കൂറിനുള്ളില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതും അംഗീകാരം വാങ്ങേണ്ടതുമാണ്. ജില്ലയിലെ എല്ലാ കൊവിഡ് പരിശോധനാ കേന്ദ്രങ്ങളും വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് മുന്‍പായി പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോവിഡ് രോഗലക്ഷണമുള്ള എല്ലാവരെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...