തട്ടയിൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ കർപ്പൂര ഘോഷയാത്രയും പേട്ടതുള്ളലും ഭക്തിസാന്ദ്രം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തട്ടയിൽ ധർമ്മശാസ്താ ക്ഷേത്രത്തിലെ കർപ്പൂര ഘോഷയാത്രയും പേട്ടതുള്ളലും ഭക്തിസാന്ദ്രം. ശീവേലി വിഗ്രഹം എഴുന്നെള്ളിച്ച് തട്ടയിൽ ഒരിപ്പുറത്തു ഭഗവതി ക്ഷേത്രത്തിലെത്തി അവിടെനിന്ന് മേൽശാന്തി മനു നമ്പൂതിരി കർപ്പൂരം തെളിച്ച് തട്ടയിലെ എല്ലാ കരകളിലും എത്തിച്ചു. വൃന്ദാവനം വേണുഗോപാലക്ഷേത്രം വഴി ധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. 7 മുതൽ 13 വരെ ഭാഗവത സപ്താഹയജ്ഞം നടക്കും. 7 ന് രാവിലെ 8 ന് തന്ത്രി രമേശ് ഭാനു ഭാനു പണ്ടാരത്തിൽ ഭദ്രദീപ പ്രതിഷ്ഠ നടത്തും. 14 ന് രാവിലെ 7 ന് പൊങ്കാല, നെയ്യഭിഷേകം ,കളഭാഭിഷേകം, വൈകിട്ട് 6 ന് ദീപാരാധന, രാത്രി 8 ന് സ്റ്റേജ് സിനിമ. എല്ലാ സപ്താഹ ദിവസവും ഉച്ചയ്ക്ക് അന്നദാനവും മകരവിളക്ക് ദിവസം സമൂഹ സദ്യയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് അഡ്വ.ഡി. രാധാകൃഷ്ണൻ നായർ, സെക്രട്ടറി രഘുനാഥക്കുറുപ്പ്, കെ. എം. ഗോപാലക്യഷ്ണൻ, പൊന്നപ്പൻ ആചാരി എന്നിവർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...