ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കെന്ന് ഇ ഡിയുടെ കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റൗഫിന് കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കെന്നാണ് കണ്ടെത്തല്‍. വടക്ക്- കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ റൗഫിന്‍റെ പങ്ക് അന്വേഷിക്കുന്നതായി ഇ ഡി അധികൃതര്‍ വ്യക്തമാക്കി. ക്യാമ്പസ് ഫ്രണ്ട് നേതാവ് മസൂദ് അഹമ്മദ് വഴി പണം വിതരണം ചെയ്‌തെന്നാണ് സൂചന. റൗഫ് ഷെരീഫിന്‍റെ സ്വകാര്യ അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്ന് ഇ ഡി സ്ഥിരീകരിച്ചു. റൗഫ് ഇന്ത്യയില്‍ ഉള്ളപ്പോഴാണ് പരിധിയില്‍ കൂടുതല്‍ പണം അക്കൗണ്ടില്‍ എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇ ഡി. റൗഫ് ഷെരീഫിനെ 15 ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയില്‍ ആവശ്യപ്പെടും.

നേരത്തെ കൂടുതല്‍ ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇ ഡി പരിശോധിക്കുമെന്നായിരുന്നു വിവരം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത റൗഫ് ഷെരീഫിന്‍റെ അക്കൗണ്ടില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത് രണ്ടു കോടി 21 ലക്ഷം രൂപയാണ്. ഈ പണമിടപാടില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്ന് എത്തിയതാണെന്നും കണ്ടെത്തി. ഹാത്രസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് പണം നല്‍കിയത് റൗഫ് ഷെരീഫാണെന്നും യാത്ര ആസൂത്രിതമാണെന്നും എന്‍ഫോഴ്സ്‌മെന്റ് റിപ്പോര്‍ട്ടിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...