തിരുവനന്തപുരം: ക്യാമ്പസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റീസിനോട് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
നിയമസഭയില്‍നിന്ന് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുന്‍പ് വിവരങ്ങള്‍ പുറത്തുവന്നതെങ്ങനെയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാവര്‍മയുടെ ‘ശ്യാമമാധവ’ത്തിന് ജ്ഞാനപ്പാന പുരസ്കാരം നല്‍കുന്നത് നിരസിച്ച ഹൈക്കോടതി വിധി ശരിയല്ല. ‘ശ്യാമമാധവ’മാണ് പുരസ്കാരത്തിന് ഏറ്റവും അര്‍ഹമായ കൃതിയെന്നും സ്പീക്കര്‍ പറഞ്ഞു.