കൊച്ചി : കാനഡയില്‍ ബോട്ടപകടത്തില്‍ മരിച്ച ചാലക്കുടി സ്വദേശിയുടെ മൃതദേഹവും കണ്ടെത്തി കാനഡയിലെ ആല്‍ബര്‍ട്ടയില്‍ ബോട്ടപകടത്തില്‍പ്പെട്ട ചാലക്കുടി അതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി (41) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചിരുന്നു.
സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. വീക്കെന്‍ഡ് ആഘോഷിക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടം. മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശ്ശേരി സ്വദേശി കെവിന്‍ ഷാജി (21) എന്നിവരാണ് മരിച്ചത്. തൃശൂര്‍ സ്വദേശി ജിജോ ജോഷിയാണ് രക്ഷപെട്ടത്.