ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുടെ ആശങ്ക കാനഡ മനസിലാക്കുന്നില്ല ; കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഖാലിസ്ഥാൻ വിഷയത്തിൽ പതിറ്റാണ്ടുകളായി ഇന്ത്യയ്‌ക്കുള്ള ആശങ്ക മനസിലാക്കുന്നില്ല എന്ന ഇടത്താണ് ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നതെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ. ഖാലിസ്ഥാൻ വിഷയം ഇന്ത്യയെ സംബന്ധിച്ച് ഒരു റെഡ് ലൈൻ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോൺട്രിയൽ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്ത രാജ്യമാണ്. അതുകൊണ്ട് തന്നെ കനേഡിയൻ പൗരത്വമുള്ള ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയെ സംബന്ധിച്ച് വിദേശികൾ തന്നെയാണ്. രാജ്യത്തിന്റെ അഖണ്ഡത ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്.

എന്നാൽ ഇന്ത്യയെ സംബന്ധിച്ച് അത് വലിയൊരു നിയന്ത്രണ രേഖ തന്നെയാണ്. ഇന്ത്യയുടെ കാര്യം തീരുമാനിക്കേണ്ടത് വിദേശികളല്ല. ഇനി വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഏതെങ്കിലും ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയുടെ വിധി നിർണയിക്കണമെന്ന് തോന്നിയാൽ അവർ ഇന്ത്യയിൽ തിരികെ വന്ന് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകേണ്ടതാണെന്നും സഞ്ജയ് കുമാർ വർമ്മ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...