Tuesday, May 6, 2025 7:57 pm

രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം കുറക്കാനൊരുങ്ങി കാനഡ

For full experience, Download our mobile application:
Get it on Google Play

ഓട്ടവ: വിദേശത്ത് നിന്ന് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കാനഡ. കൂടാതെ വർക്ക് പെർമിറ്റിന്റെ എണ്ണവും കാനഡ കുറക്കും. കാനഡയിൽ താൽക്കാലികമായി താമസമാക്കുന്നവരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരും മാസങ്ങളിൽ ഇതിനുള്ള നടപടികളുമായി കാനഡ മുന്നോട്ട് പോകുമെന്നാണ് സർക്കാർ അറിയിക്കുന്നത്. നേരത്തെ മറ്റ് പല രാജ്യങ്ങളും വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ട്രൂഡോ സർക്കാരിന് അഭിപ്രായ സർവേകളിൽ പിൻബലം കുറഞ്ഞതും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുമാണ് ഇത്തരമാെരു തീരുമാനമെടുപ്പിച്ചത്. 2025 ഒക്ടോബറിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടക്കുക. കാനഡ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടൊരു പ്രചാരണ വിഷയമാണ് വിദേശത്ത് നിന്നും പഠനത്തിനും ജോലിക്കുമായെത്തുന്ന ആളുകളുടെ പ്രശ്നം. 2025ൽ ഇന്റർനാഷണൽ സ്റ്റഡി പെർമിറ്റ് 4,37,000 ആയി കുറക്കാനാണ് കാനഡ ഒരുങ്ങുന്നത്. 2023ൽ 509,390 പെർമിറ്റുകൾ നൽകിയിരുന്നു. എമിഗ്രേഷൻ വകുപ്പിലെ വിവരങ്ങൾ പ്രകാരം 2024ൽ ഇതുവരെ 175,920 പെർമിറ്റുകൾ നൽകിയിട്ടുണ്ട്. നേരത്തെ രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കാനഡ സർക്കാർ നിജപ്പെടുത്തിയിരുന്നു. 6.8 ശതമാനമുണ്ടായിരുന്നതാണ് അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തിയത്. കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ ചിലവ് കുറഞ്ഞ വീടുകളിൽ ഉൾപ്പടെ കാനഡയിൽ ലഭ്യതക്കുറവുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാതാപിതാക്കളുടെ സംരക്ഷണവും ലാളനയും കുട്ടികൾക്ക് ലഭിക്കുന്നില്ലായെങ്കിൽ മറ്റു സന്തോഷങ്ങൾ തേടി കുട്ടികൾ പോകും ;...

0
റാന്നി: മാതാപിതാക്കളുടെ സംരക്ഷണവും ലാളനയും കുട്ടികൾക്ക് ലഭിക്കുന്നില്ലായെങ്കിൽ മറ്റു സന്തോഷങ്ങൾ തേടി...

എറണാകുളം അങ്കമാലി അതിരൂപതാ കുർബാന തർക്കത്തിൽ മാർ ജോസഫ് പാംപ്ലാനിക്കെതിരെ പ്രതിഷേധം

0
എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതാ കുർബാന തർക്കത്തെ തുടർന്ന് മാർ ജോസഫ്...

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ

0
റാന്നി: വെച്ചൂച്ചിറ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ...

സ്വകാര്യബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി

0
തിരുവനന്തപുരം: സ്വകാര്യബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ്...