കാണാതായിട്ട് 54 ദിവസം; ആദം ജോ ആന്റണിയെ പെട്രോൾ പമ്പിൽ വെച്ച് കണ്ടെന്ന് ജീവനക്കാരി

For full experience, Download our mobile application:
Get it on Google Play

പള്ളുരുത്തി : പള്ളുരുത്തി സ്വദേശി ആയ 20കാരനെ കാണാതായ കേസിൽ 54 ദിവസമായിട്ടും പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ല. 20കാരൻ ആദം ജോ ആൻറണിയെ കുറിച്ചാണ് പോലീസ് അന്വേഷണത്തിലും യാതൊരു വിവരവും ലഭിക്കാത്തത്. അതേസമയം കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തിൽ 20 വയസ്സുകാരനെ തുറവൂരിന് സമീപത്തെ പെട്രോൾ പമ്പിൽ കണ്ടിരുന്നതായി ജീവനക്കാരി പിതാവിനോട് വെളിപ്പെടുത്തി. എന്നാൽ ഈ വിവരത്തെ കുറിച്ച് പോലും തുടരന്വേഷണം നടത്താൻ പോലീസിന് സാധിച്ചിട്ടില്ല. 20 വയസ്സ് മാത്രമുള്ള ഒരാൾ സൈക്കിളോടുകൂടി കാണാതായിട്ട് ആ സൈക്കിൾ പോലും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല എന്നതും അന്വേഷണസംഘത്തിന്റെ മികവിനെ പോലും ചോദ്യം ചെയ്യുന്നതാണ്.

നഗരം മുഴുവൻ ക്യാമറകണ്ണിൽ ആണെന്ന് പോലീസ് അവകാശപ്പെടുമ്പോഴാണ് ഷിപ്പ് യാഡിനു സമീപം സൈക്കിളുമായി പോയ 20കാരനെ കണ്ടെത്താൻ പോലീസിന് ഒരു സൂചന പോലും ലഭിക്കാത്തത്. ജൂലൈ 28ന് ആദം സൈക്കിൾ ചവിട്ടി നീങ്ങുന്ന ദൃശ്യങ്ങൾ ഷിപ്പിയാടിന്റെ സമീപത്തുനിന്ന് ലഭിച്ചത് മാത്രമാണ് പോലീസ് അന്വേഷണത്തിൽ ആകെ കണ്ടെത്താനായത്. ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ തുടരന്വേഷണം നടത്തിയില്ലെങ്കിൽ നിലവിൽ അവശേഷിക്കുന്ന തെളിവുകൾ കൂടി ഇല്ലാതാക്കാനുള്ള സാഹചര്യമാകും ഉണ്ടാവുക. മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റിട്ട് പോലും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല എന്നത് കൊച്ചി സിറ്റി പോലീസിനും നാണക്കേട് ഉണ്ടാക്കുന്ന വസ്തുതയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...