Thursday, July 3, 2025 2:07 am

കാനഡയില്‍ ഒരു ജോലിയാണോ വേണ്ടത് : ഒഴിവുകള്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : കാനഡ മോഹം വെച്ച് പുലര്‍ത്തുന്ന പലരേയും ആശങ്കപ്പെടുത്തുന്ന നടപടികളാണ് അടുത്ത കാലത്തായി കാനഡ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ നിയന്ത്രണം, പങ്കാളികള്‍ക്കുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിന്റിന്റെ നിരോധം, കോസ്റ്റ് ഓഫ് ലിവിങ് പരിധി ഉയര്‍ത്തിയത് തുടങ്ങിയവയെല്ലാം പുതുതായി കാനഡയില്‍ എത്താന്‍ അഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയാകുന്ന നടപടികളാണ്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയന്ത്രണവും ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് നിരോധനവും നിലവില്‍ കാനഡയില്‍ ഉള്ളവരെ സംബന്ധിച്ച് നേരിയ ആശ്വാസം നല്‍കുന്നതാണെന്നും പറയാതിരിക്കാന്‍ വയ്യ. അതായത് വിദേശത്ത് നിന്നും വരുന്നവരുടെ എണ്ണം കുറയുന്നതോടെ നിലവില്‍ കാനഡയില്‍ ഉള്ളവര്‍ക്ക് ജോലികളില്‍ അടക്കം സാധ്യത വര്‍ധിക്കും. കൂടാതെ പാര്‍പ്പിട പ്രതിസന്ധിക്ക് നേരിയ പരിഹാരം കാണുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കാനഡയിലെ ഓരോ തൊഴില്‍ അവസരങ്ങളെക്കുറിച്ചും അറിയല്‍ പ്രധാനപ്പെട്ട കാര്യമാണ്. കാനഡ സിനിമപ്ലെക്‌സ് തുറന്നിരിക്കുന്ന ഏതാനും അവസരങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കാനഡയില്‍ ഉള്ളവര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന അവസരമാണ് ഇത്. സിനിമപ്ലെക്‌സിന്റെ കരിയര്‍ പേജിലെ ഔദ്യോഗിക വിജ്ഞാപന പ്രകാരം 100-ലധികം ജോലി ഒഴിവുകള്‍ ലഭ്യമാണ്. മികച്ച ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും കമ്പനികൾ പ്രഖ്യാപിക്കുന്നുണ്ട്. അത്തരത്തില്‍ കമ്പനി ഉദ്യോഗ്യാര്‍ത്ഥികളെ തേടുന്ന ഏതാനും ജോലി ഒഴിവുകളെ അറിയാം.

ജനറല്‍ മാനേജര്‍ വാന്‍കൂര്‍, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ജനറല്‍ മാനേജര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റസ്റ്റോറന്റ് വ്യവസായത്തില്‍ മാനേജര്‍ എന്ന നിലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പരിചയം, ആരോഗ്യ സുരക്ഷാ ചട്ടങ്ങളെ കുറിച്ചുള്ള ധാരണ എന്നിവയുള്ളവര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. തിയേറ്റര്‍ മാനേജര്‍ എഡ്മണ്ടണിലെസിനിപ്ലക്‌സ് സിനിമാസ് മാനിംഗ് ടൗണ്‍ സെന്ററിലാണ് തിയേറ്റര്‍ മാനേജരുടെ ഒഴിവുള്ളത്. സമാന പദവിയില്‍ നേരത്തെ എവിടെയെങ്കിലും ജോലി ചെയ്തവര്‍ക്കും ഒരു ടീമിനെ നയിക്കാനുള്ള കഴിവുള്ള പുതുമുഖങ്ങള്‍ക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരു തിയേറ്റര്‍ മാനേജര്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ നയങ്ങളും നടപടിക്രമങ്ങളും മാനദണ്ഡങ്ങളും തിയേറ്ററില്‍ പാലിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കണം. വിനോദം, ഭക്ഷണ പാനീയങ്ങള്‍, അതിഥി സേവനം, റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ തടസ്സമില്ലാത്ത പ്രവര്‍ത്തനം നിലനിര്‍ത്തുന്നതിനും നിങ്ങള്‍ ഉത്തരവാദിയായിരിക്കും.

സ്‌കോട്ടിയാബാങ്ക് ഹാലിഫാക്‌സ്, ഹാലിഫാക്‌സ് എന്നിവിടങ്ങളില്‍ കാസ്റ്റ് മെമ്പര്‍ ഒഴിവുകള്‍ ലഭ്യമാണ്. സൗഹാര്‍ദ്ദപരവും ഊര്‍ജ്ജസ്വലവുമായ ആളുകളെയാണ് ഈ ഒഴിവിലേക്ക് അന്വേഷിക്കുന്നത്. പ്രൊവിന്‍ഷ്യല്‍ സ്മാര്‍ട്ട് സെര്‍വ് അല്ലെങ്കില്‍ പ്രോ സെര്‍വ് സര്‍ട്ടിഫിക്കേഷന്‍ ഒരു അനുകൂല ഘടകമായിരിക്കും. നിങ്ങളുടെ ചില ഉത്തരവാദിത്തങ്ങളില്‍ ഫ്‌ലോറിന്റെയും ബോക്സ് ഓഫീസിന്റേയും ചുമതലകള്‍ കൈകാര്യം ചെയ്യുന്നത് ഉള്‍പ്പെടുന്നു. സില്‍വര്‍സിറ്റി സെന്റ് വൈറ്റല്‍ സിനിമാസ്, വിന്നിപെഗ്, മാനിറ്റോബ എന്നിവിടങ്ങളില്‍ പാര്‍ട്ട് ടൈം അസിസ്റ്റന്റ് മാനേജര്‍ ഒഴിവുകള്‍ ലഭ്യമാണ്. സമാനമായ മേഖലയിലെ പ്രവര്‍ത്തി പരിചയം അനുകൂലഘടകമായിരിക്കും. ഒരു ടീമിനെ നയിക്കാനും നിയന്ത്രിക്കാനും സഹായിക്കുകയും ഓരോ അതിഥിക്കും അസാധാരണമായ അനുഭവം ഉറപ്പ് വരുത്തലും പാര്‍ട്ട് ടൈം അസിസ്റ്റന്റ് മാനേജരുടെ ചുമതലയായിരിക്കും.
വിശദമായ വിവരങ്ങള്‍ സിനിമപ്ലെക്‌സിന്റെ ഔദ്യോഗിക പേജ് സന്ദര്‍ശിക്കാവുന്നതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....