തിരുവനന്തപുരം : നവാഗത സംവിധായികയായ സീമ ശ്രീകുമാര്‍ ഒരുക്കുന്ന ‘ഒരു കനേഡിയന്‍ ഡയറി’ എന്ന ചിത്രത്തിലെ ഗാനം ഇന്ന് റിലീസ് ചെയ്യും. വൈകിട്ട് അഞ്ചു മണിക്ക് വിദ്യാധരന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്യുക. കൂടാതെ സംഗീത സംവിധായകന്‍ ശരത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ഗായകന്‍ ഉണ്ണിമേനോന്‍, അഭിനേതാക്കളായ കൈലാഷ്, കലാഭവന്‍ നവാസ്, എഴുത്തുകാരി കെ പി സുധീര, സംവിധായകന്‍ ബഷീര്‍ എന്നിവരും ഗാനം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കും.
80 ശതമാനത്തിലേറെ കാനഡയില്‍ വച്ച് ചിത്രീകരിച്ച ചിത്രം ഡിസംബറിലാകും തിയേറ്ററില്‍ എത്തുക. പുതുമുഖങ്ങളായ പോള്‍ പൗലോസ്, ജോര്‍ജ് ആന്റണി, സിംറാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്.
കെ.എ ലത്തീഫ് ചിട്ടപ്പെടുത്തിയ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശിവകുമാര്‍ വാരിക്കരയാണ് .പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ ഹാസ്യതാരങ്ങളും പിന്നണി ഗായകന്മാരായ ഉണ്ണിമേനോന്‍ , മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍ ,കിരണ്‍ കൃഷ്ണന്‍ , രാഹുല്‍ കൃഷ്ണന്‍ , മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-കൃഷണകുമാര്‍ പുറവന്‍കരയാണ് , അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു ശിവന്‍, അസി.ഡയറക്ടര്‍ പ്രവിഡ് എംഎന്നിവരാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് ഹരിഹരന്‍ എം.ബിയും, സൗണ്ട് എഫക്ട്- ധനുഷ് നായനാരും, എഡിറ്റിങ്ങ് – വിപിന്‍ രവിയുമാണ് നടത്തിയിരിക്കുന്നത് . സുജയ് കുമാര്‍.ജെ.എസ്സ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.