ദില്ലി : കനേഡിയൻ ഗുണ്ട നേതാവ് ലഖ്ബീർ സിങ് ലാംഡയെ ഭീകരനായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിൻറേതാണ് നടപടി. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലി കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് പ്രഖ്യാപനം. 2021 ല്‍ പഞ്ചാബ് പോലീസിന്‍റെ ഇൻറലിജൻസ് ആസ്ഥാനത്തിന് നേരായ ആക്രമണത്തില്‍ ലഖ്ബീർ സിങിനും പങ്കുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നു. പന്നു അടക്കമുള്ള നിരവധി ഖലിസ്ഥാൻവാദികളുമായും ലഖ്ബീറിന് അടുത്ത ബന്ധമുണ്ടെന്ന സ്ഥിരീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























