Thursday, March 6, 2025 9:10 am

മണിയാര്‍ പി.ഐ.പി ജലസേചന പദ്ധതിയുടെ കനാലുകള്‍ സംരക്ഷണമില്ലാതെ തകര്‍ച്ചയുടെ വക്കില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: മണിയാര്‍ പി.ഐ.പി ജലസേചന പദ്ധതിയുടെ കനാലുകള്‍ സംരക്ഷണമില്ലാതെ തകര്‍ച്ചയുടെ വക്കില്‍. വാഴക്കുന്നം വലതുകര നീര്‍പാലത്തിന്‍റെ പമ്പാ നദിയിലെ തൂണുകളില്‍ മരങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്നത് വെട്ടി നീക്കാന്‍ ശ്രമമില്ലെന്നാണ് ആരോപണം. പമ്പാനദിക്ക് കുറുകെ ഒരു കിലോമീറ്ററോളം ദൂരം വരുന്ന വര്‍ഷങ്ങളുടെ പഴക്കമുള്ള പാലത്തിന് സംരക്ഷണമില്ലെന്നാണ് പരാതി. തൂണിന്‍റെ ഇടഭാഗത്ത് വളര്‍ന്ന് നില്‍ക്കുന്ന പാഴ്മരങ്ങള്‍ ആഴത്തില്‍ വേരിറങ്ങിയ നിലയിലാണ്. ഇത് പാലത്തിന്‍റെ കോണ്‍ക്രീറ്റിന് ബലക്ഷയം സൃഷ്ടിക്കുമെന്നാണ് ആശങ്ക. വര്‍ഷം തോറും വേനലിന് മുമ്പായി വെള്ളം തുറന്നു വിടുന്നതിന്‍റെ ഭാഗമായി പുനരുദ്ധാരണം നടത്താറുണ്ടെങ്കിലും മാലിന്യം നീക്കല്‍ മാത്രമായി അത് അവസാനിക്കാറാണ് പതിവ്.

പാലത്തിലെ മാലിന്യം നീക്കുന്ന സമയം അറ്റകുറ്റ പണികളും ചെയ്യണമെന്നാണ് വ്യവസ്ഥയെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തില്‍ പലയിടത്തും പൊട്ടലും ചോര്‍ച്ചയും ദൃശ്യമാണ്.ചിലസമയം കനാലിന് ശക്തമായ ചോര്‍ച്ച ഉള്ളതായി നാട്ടുകാര്‍ പറയുന്നു. പാലത്തിന് മുകളിലൂടെ വാഹനങ്ങളും കടന്നു പോകുന്ന രീതിയിലാണ് ഇവിടെ പാലം സ്ഥിതി ചെയ്യുന്നത്. വാഹനങ്ങള്‍ കടന്നു പോകുന്ന സമയത്തെ പ്രകമ്പനവും അറ്റകുറ്റപണികള്‍ നടത്താതെ പോകുന്നതും പാലത്തിന്‍റെ തകര്‍ച്ചക്ക് ആക്കം കൂട്ടാന്‍ സാധ്യത ഏറെയാണ്. 2018ലെ പ്രളയത്തിന് ശേഷം വടശേരിക്കര ബൗണ്ടറിയില്‍ കണ്ടെത്തിയ ചോര്‍ച്ചമൂലം വെള്ളം വിതരണം പോലും തടസ്സപ്പെടുന്നതിലേക്ക് നീങ്ങിയിരുന്നു. ഇത്തരം അവസ്ഥ സംജാതമായാല്‍ പടിഞ്ഞാറന്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം ശക്തമാകും. പടിഞ്ഞാറന്‍ മേഖലയില്‍ കൃഷിക്കായി കര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ കനാല്‍ വെള്ളമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു

0
പാലക്കാട് : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പാലക്കാട്...

കാണാതായ 9 വിദ്യാർത്ഥികളുടെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ

0
മെക്സിക്കോ സിറ്റി : കടൽത്തീരത്തെ അവധി ആഘോഷത്തിനിടെ കാണാതായ 9 വിദ്യാർത്ഥികളുടെ...

ഷഹബാസ് കൊലപാതകത്തിൽ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി

0
കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിലെ മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി...

ആന ഇടഞ്ഞ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം നടത്തും

0
എറണാകുളം : എറണാകുളം ഇടകൊച്ചിയിൽ ആന ഇടഞ്ഞ സംഭവത്തിൽ വനം വകുപ്പ്...