വള്ളികുന്നം കടുവിനാൽ കല്ലട ജലസേചനപദ്ധതിയുടെ കനാലുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വർഷങ്ങളായി തകർച്ചയിൽ

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : കല്ലട ജലസേചനപദ്ധതിയുടെ കനാലുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വർഷങ്ങളായി തകർച്ചയിൽ. വള്ളികുന്നം പഞ്ചായത്തിലൂടെ കൊല്ലം ജില്ലയിലെ പാവുമ്പയിലേക്കു പോകുന്ന ഇടതുകര മെയിൻ കനാലും ഉപകനാലുകളുമാണ് വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാതെ നശിക്കുന്നത്. വെള്ളം തുറന്നുവിടുമ്പോൾ മിക്ക ഭാഗങ്ങളിലും അക്വാഡക്ടുകൾ ചോർന്നൊലിക്കുകയാണ്. ഉപകനാലുകൾ മിക്കഭാഗങ്ങളിലും വശങ്ങളിലെ മണ്ണടർന്ന്‌ കനാലിനുള്ളിലേക്കു വീണ് ഒഴുക്കു തടസ്സപ്പെടുത്തുന്ന നിലയിലാണ്.

അഞ്ചുവർഷം മുൻപാണ് വള്ളികുന്നം വൈദ്യുത സബ്‌സ്റ്റേഷനു സമീപം കനാൽ അക്വാഡക്ടിന്റെ കോൺക്രീറ്റ് പൊട്ടി വെള്ളം ചോർന്നൊലിക്കാൻ തുടങ്ങിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ അറ്റകുറ്റപ്പണി നടത്തി ചോർച്ചയടയ്ക്കാനും അധികൃതർ തയ്യാറായിട്ടില്ല. പള്ളിവിള ജംഗ്ഷന് തെക്കുഭാഗത്ത് മൂന്നുവർഷം മുൻപുണ്ടായ ചോർച്ചയെത്തുടർന്ന് നടത്തിയ അറ്റകുറ്റപ്പണിക്കിടെ മാൻഹോളുകൾ കോൺക്രീറ്റുചെയ്ത് അശാസ്ത്രീയമായി അടച്ചത് പ്രദേശവാസികളുടെ പരാതിക്കിടയാക്കിയിരുന്നു. കനാലുകളുടെ ഉൾഭാഗവും വശങ്ങളും കോൺക്രീറ്റ് ചെയ്തതിനെത്തുടർന്ന് സമീപപ്രദേശങ്ങളിലെ കിണറുകളിലേക്കും കുളങ്ങളിലേക്കുമുള്ള നീരുറവ തടസ്സപ്പെട്ടു. കനാലുകളിൽനിന്നുള്ള നീരുറവ തടസ്സപ്പെട്ടത് വേനൽക്കാലത്ത് മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനിടയാക്കിയിരുന്നു. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് കോൺക്രീറ്റിളക്കി വീണ്ടും മാൻഹോളുകൾ ഉണ്ടാക്കി നീരുറവ പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും വിജയിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ല ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി...

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...