തിരുവനന്തപുരം: പവ്വര്‍ഹൗസ് റോഡിലെ കാനറ ബാങ്ക് എടിഎം കൗണ്ടര്‍ ഹാന്‍ഡ് ഗ്രൈന്‍ഡിങ് മെഷീന്‍ ഉപയോഗിച്ച് തകര്‍ത്ത് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. സമ്പത്ത് എന്ന് വിളിക്കുന്ന രാജഗോപി (45) യെ ഒന്നര ദിവസത്തിനുള്ളില്‍ ഫോര്‍ട്ട് പോലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16ന് പുലര്‍ച്ചെ 2.30നും 3നും ഇടയിലാണ് മോഷണശ്രമം. ഇന്‍സ്പെക്ടര്‍ രാകേഷ് ജെ, എസ്‌ഐമാരായ സജു എബ്രഹാം, സെല്‍വിയസ്, സിപിഒമാരായ ബിനു, പ്രമോദ് രാജ്, സാബു, പ്രസാദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ചിത്രം സിസിടിവി ക്യാമറയില്‍ ലഭിച്ചില്ലെങ്കിലും പ്രതി എടിഎം കൗണ്ടറില്‍ ഉപേക്ഷിച്ചു പോയ ഹാന്‍ഡ് കട്ടര്‍ വഴിയാണ് പിടികൂടാനുള്ള തുമ്പ് ലഭിച്ചത്.