തിരുവനന്തപുരം : കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുമായി സഹകരിച്ച് കാനറ ബാങ്ക്, വിദ്യാര്‍ഥികള്‍ക്കും അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുമായി സ്‌കില്‍ ലോണ്‍ മേള നാളെ (15.10.2022) താഴെ പറയുന്ന കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ നടത്തും. ഗവ.കോളേജ് ഫോര്‍ വിമന്‍, വഴുതക്കാട്, തിരുവനന്തപുരം (9495 999 646), ഗവ.ഗേള്‍സ് എച്ച്.എസ്.എസ് അടൂര്‍, പത്തനംതിട്ട (9495 999 668), ഗവ. കോളേജ് (ആര്‍ട്സ് ആന്‍ഡ് സയന്‍സ്) നാട്ടകം, കോട്ടയം (9495 999 753), കാനറ ബാങ്ക് ആലപ്പുഴ, ബി.ജെ റോഡ്, ആലപ്പുഴ (9495 219 570), കട്ടപ്പന മുനിസിപ്പാലിറ്റി, ഇടുക്കി (9495 999 721), ജില്ലാ കളക്ട്രേറ്റ്, പാലക്കാട് (9495 999 703), കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍, പേരാമ്പ്ര, കോഴിക്കോട് (9495 999 783).
നിലവില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍ മേഖലയില്‍ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നൈപുണ്യ വായ്പ ലഭ്യമാക്കും. കോഴ്സ് കാലയളവിലും തുടര്‍ന്നുള്ള ആറു മാസവും മൊറട്ടോറിയവും മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ഉണ്ടാകും. അസാപ് കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, എന്‍എസ്‌ക്യൂഎഫ്/ എന്‍എസ്ഡിസി അംഗീകൃതമായ കോഴ്‌സുകള്‍ ചെയ്യുന്ന മറ്റു കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കും.